ജയ്പുര്‍: ആള്‍ക്കൂട്ട ആക്രമണത്തിനും ദുരഭിമാന കൊലയ്ക്കുമെതിരേ നിയമസഭയില്‍ ബില്‍ അവതരിപ്പിച്ച് രാജസ്ഥാന് സര്‍ക്കാര്‍.
ആള്‍ക്കൂട്ട ആക്രമണക്കേസുകളില്‍ കുറ്റവാളികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷയും ദുരഭിമാന കൊലക്കേസുകളില്‍ വധശിക്ഷയും ഉറപ്പാക്കുന്ന ബില്ലാണ് കോണ്‍ഗ്രസ് നെത്രുത്വത്തിലുള്ള സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുന്നത്.
പാര്‍ലമെന്ററി കാര്യ മന്ത്രി ശാന്തി ധാരിവാല്‍ ആണ് ബില്‍ അവതരിപ്പിച്ചത്. ദുരഭിമാന കൊലക്കേസുകളില്‍ കുറ്റവാളികള്‍ക്ക് വധശിക്ഷയ്ക്ക് പുറമെ അഞ്ചുലക്ഷം രൂപ പിഴയും ആള്‍ക്കൂട്ട ആക്രമണ കേസുകളില്‍ ജീവപര്യന്തം തടവിന് പുറമെ അഞ്ചുലക്ഷം രൂപ പിഴയും ചുമത്താനാണ് ബില്ലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്.
ദുരഭിമാനത്തിന്റെ പേരില്‍ വൈവാഹികജീവിതത്തിന് തടസം നില്‍ക്കുന്നത് തടയുന്ന നിയമവും സഭയില്‍ അവതരിപ്പിച്ചു. ബില്‍ അനുസരിച്ച് ദുരഭിമാനത്തിന്റെ പേരില്‍ ഇതരജാതി, ഇതര സമുദായ, ഇതരമത വിവാഹങ്ങള്‍ എന്നിവയ്ക്കെതിരെ സമ്മര്‍ദ്ദം ചെലുത്തുന്നത് കുറ്റകരമാണ്.
ആള്‍ക്കൂട്ട ആക്രമങ്ങള്‍ തടയാന്‍ എല്ലാ സംസ്ഥാനങ്ങളും ശക്തമായ നടപടികളെടുക്കണമെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് രാജസ്ഥാന് സര്‍ക്കാര്‍ നിയമം കൊണ്ടു വന്നത്.
ആള്‍ക്കൂട്ട ആക്രമണങ്ങള്‍ ജനാധിപത്യത്തെ കശാപ്പുചെയ്യുന്ന വിധത്തില്‍ നിയമം കൈയിലെടുക്കുന്ന നടപടി ഉല്‍ക്കണ്ഠ ഉളവാക്കുന്നു എന്നു പറഞ്ഞ് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനും ഉത്തര്‍പ്രദേശ്, രാജസ്ഥാന്, ഗുജറാത്ത്, ഹരിയാന, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്കും നോട്ടീസ് അയച്ചിരുന്നു.