Home> India
Advertisement

Covid 19 രോഗബാധയെ തുടർന്ന് വിധവകൾ ആയവർക്കും അനാഥരായ കുട്ടികൾക്കും സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് രാജസ്ഥാൻ

ഭർത്താവ് നഷ്ടപ്പെട്ട ഭാര്യമാർക്ക് നഷ്ടപരിഹാരമായി 1 ലക്ഷം രൂപ നൽകും.

Covid 19 രോഗബാധയെ തുടർന്ന് വിധവകൾ ആയവർക്കും അനാഥരായ കുട്ടികൾക്കും സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് രാജസ്ഥാൻ

Jaipur : കോവിഡ് (Covid 19) രോഗബാധയെ തുടർന്ന് അനാഥരായ കുട്ടികൾക്ക് രാജസ്ഥാൻ (Rajasthan) സർക്കാർ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. ശനിയാഴ്ചയാണ് കുട്ടികൾക്കുള്ള സാമ്പത്തിക സഹായങ്ങളുടെ വിവരങ്ങൾ പുറത്ത് വിട്ടത്. ഭർത്താവ് നഷ്ടപ്പെട്ട ഭാര്യമാർക്ക് നഷ്ടപരിഹാരമായി 1 ലക്ഷം രൂപ നൽകും.

നഷ്ടപരിഹാരമായ ഒരു ലക്ഷം രൂപ കൂടാതെ ഇവർക്ക് എല്ലാ മാസവും 1000 രൂപ പെൻഷനും നൽകും. ഇതുകൂടാതെ ഈ സ്ത്രീകളുടെ മക്കൾക്ക് ഓരോത്തർക്കും ഒരു മാസം 1000 രൂപ ചിലവിനും 2500 രൂപ മാസം പഠന ചിലവുകൾക്കും നൽകുമെന്നും അറിയിച്ചിട്ടുണ്ട്.

ALSO READ: World Day Against Child Labour : ലോക ബാലവേല വിരുദ്ധ ദിനം, കോവിഡിനെ തുടർന്ന് രാജ്യത്തെ ബാലവേലയുടെ നിരക്ക് ഉയരാൻ സാധ്യത

ഇതുകൂടാതെ രോഗബാധ (Covid 19) മൂലം അനാഥരായ കുട്ടികൾക്ക് 1 ലക്ഷം രൂപ ഗ്രാന്റായി ഉടനടി നൽകുമെന്നും അറിയിച്ചിട്ടുണ്ട്. ഇത് കൂടാതെ ഈ കുട്ടികൾക്ക് എല്ലാ മാസവും 2500 രൂപ ചിലവുകൾക്ക് നൽകുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. അത് കൂടാതെ 18 വയസ്സ് തികയുന്ന അവസരത്തിൽ ഈ കുട്ടികൾക്ക് 5 ലക്ഷം രൂപയും നൽകും.

ALSO READ: Lakshadweep: കൂട്ടരാജിക്ക് പിന്നാലെ ലക്ഷദ്വീപ് ബിജെപിയിൽ പൊട്ടിത്തെറി; യോഗം വിളിക്കാനൊരുങ്ങി അബ്ദുള്ളക്കുട്ടി

രാജസ്ഥാൻ മുഖ്യമന്ത്രിയായ അശോക് ഗെലോട്ടാണ് (Ashok Gehlot)  ഈ കുട്ടികൾക്കുള്ള സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. ഇപ്പോൾ നിലവിലുള്ള മുഖ്യമന്ത്രി കൊറോണ ബാൽ കല്യാൺ യോജന എന്ന പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ കൂടാതെയാണ് ഇപ്പോഴുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ALSO READ: കോവിഡ് ബാധിച്ച് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്ക് 10 ലക്ഷം രൂപയുടെ കേന്ദ്ര സർക്കാരിന്റെ ധനസഹായം, 18 മുതൽ 23 വയസ് വരെ എല്ലാ മാസം സ്റ്റൈഫണ്ട്

രാജ്യത്ത് കോവിഡ് ബാധിച്ച് 577 കുട്ടികൾക്കാണ് മാതാപിതാക്കളെ നഷ്ടമായിരിക്കുന്നതെന്ന് കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രാലയത്തിന്റെ കണക്ക് അറിയിക്കുന്നത്. ഇത് ഈ വർഷം ഏപ്രിൽ ഒന്ന് മുതൽ മെയ് 25 വരെയുള്ള കണക്കാണ്. മുഴുവൻ കണക്കെടുത്താൽ ഇതിന്റെ ഇരട്ടിയിലധികം ഉണ്ടാകാനാണ് സാധ്യത.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Read More