Home> India
Advertisement

രാജസ്ഥാന്‍: ലെറ്റര്‍ ഹെഡ്ഡില്‍ ദേശീയ ചിഹ്നത്തോടൊപ്പം ദീന്‍ ദയാല്‍ ഉപാധ്യായയുടെ ചിത്രവും

രാജസ്ഥാന്‍ സര്‍ക്കാരിന്‍റെ ലെറ്റര്‍ഹെഡ്ഡില്‍ ഇനി ദേശീയ ചിഹ്നത്തോടൊപ്പം ഹിന്ദുത്വ സൈദ്ധാന്തികനും ജനസംഘം സ്ഥാപകനുമായ ദീന്‍ ദയാല്‍ ഉപാധ്യായയുടെ ചിത്രം കൂടി. ദേശീയ ചിഹ്നത്തിന് താഴെയാണ് ദീന്‍ ദയാല്‍ ഉപാധ്യായയുടെ ചിത്രം അച്ചടിച്ചിരിക്കുന്നത്. രാജ്യത്ത് ഇതാദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്നത്.

രാജസ്ഥാന്‍: ലെറ്റര്‍ ഹെഡ്ഡില്‍ ദേശീയ ചിഹ്നത്തോടൊപ്പം ദീന്‍ ദയാല്‍ ഉപാധ്യായയുടെ ചിത്രവും

ജയ്പൂര്‍: രാജസ്ഥാന്‍ സര്‍ക്കാരിന്‍റെ ലെറ്റര്‍ഹെഡ്ഡില്‍ ഇനി ദേശീയ ചിഹ്നത്തോടൊപ്പം ഹിന്ദുത്വ സൈദ്ധാന്തികനും ജനസംഘം സ്ഥാപകനുമായ ദീന്‍ ദയാല്‍ ഉപാധ്യായയുടെ ചിത്രം കൂടി. ദേശീയ ചിഹ്നത്തിന് താഴെയാണ് ദീന്‍ ദയാല്‍ ഉപാധ്യായയുടെ ചിത്രം അച്ചടിച്ചിരിക്കുന്നത്. രാജ്യത്ത് ഇതാദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്നത്.

രാജസ്ഥാനിലെ ബി.ജെ.പി സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പുതിയ പരിഷ്‌കാരം. മുഖ്യമന്ത്രി വസുന്ധര രാജെയുടെ ഓഫീസ് ഇക്കാര്യം ഔദ്യോഗികമായി ഡിസംബര്‍ 13 ന് പ്രഖ്യാപിക്കും. ഇത് വെറുമൊരു പരിഷ്‌കാരം മാത്രമാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ വിശദീകരണം.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ സര്‍ക്കാര്‍ പരസ്യങ്ങളില്‍ ദീന്‍ദയാല്‍ ഉപാധ്യായയുടെ ചിത്രമടങ്ങുന്ന ലോഗോ നിര്‍ബന്ധമായും ചേര്‍ക്കണമെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. അതുകൂടാതെ, ഔദ്യോഗിക ലെറ്റര്‍ഹെഡ്ഡുകളില്‍ ദീന്‍ദയാല്‍ ഉപാധ്യായയുടെ ലോഗോ ചേര്‍ക്കാന്‍ കഴിഞ്ഞ ആഗസ്റ്റില്‍ എം.എല്‍.എമാരോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ആദ്യം പാര്‍ട്ടിതലത്തില്‍ തുടങ്ങിവച്ച പരിഷ്‌കാരം ഇപ്പോള്‍ സര്‍ക്കാര്‍ തലത്തിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്.

മുന്‍പ്, കേന്ദ്ര മന്ത്രി പ്രകാശ്‌ ജവടെകര്‍ തന്‍റെ ഔദ്യോഗിക ലെറ്റര്‍ ഹെഡ്ഡില്‍ ദേശീയ ചിഹ്നത്തിനു താഴെ ദീന്‍ ദയാല്‍ ഉപാധ്യായയുടെ ചിത്രം അച്ചടിപ്പിച്ച് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.  

അതേസമയം, ഇതിനെതിരെ പ്രതിപക്ഷം രംഗത്തുവന്നിട്ടുണ്ട്. ധാർമ്മികമായി തെറ്റായ ഒരു തീരുമാനമാണ് ഇത് എന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് പറഞ്ഞു. അതുകൂടാതെ ന്ധിജിക്ക് തുല്യമായ സ്ഥാനം ഉപാധ്യായയ്ക്കു നല്‍കാനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മുന്‍കാലങ്ങളില്‍ സര്‍ക്കാരിന്‍റെ ലെറ്റര്‍ഹെഡ്ഡുകളില്‍ ദേശീയചിഹ്നത്തിനൊപ്പം ഗാന്ധിജിയുടെ ചിത്രമാണ് നല്‍കിയിരുന്നത്.

 

 

Read More