Home> India
Advertisement

ക്രിക്കറ്റ്, ഫുട്‌ബോള്‍, സിനിമ... റിസോര്‍ട്ടില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആഘോഷത്തില്‍!!

രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പ്രതിസന്ധിയ്ക്ക് വിരാമം.... റിസോര്‍ട്ടില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ വലിയ ആഹ്ലാദത്തിലും ആഘോഷത്തിലുമെന്ന് സൂചന ....

ക്രിക്കറ്റ്, ഫുട്‌ബോള്‍, സിനിമ... റിസോര്‍ട്ടില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആഘോഷത്തില്‍!!

ന്യൂഡല്‍ഹി:  രാജസ്ഥാന്‍  കോണ്‍ഗ്രസിലെ പ്രതിസന്ധിയ്ക്ക് വിരാമം....  റിസോര്‍ട്ടില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ വലിയ ആഹ്ലാദത്തിലും ആഘോഷത്തിലുമെന്ന് സൂചന ....

19ന് രാജ്യസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ ഇതുവരെ  കോണ്‍ഗ്രസില്‍ നിന്ന് ഒരു എംഎല്‍എയ്ക്ക് പോലും കൊഴിഞ്ഞു 
പോകാന്‍ സാധിച്ചിട്ടില്ല. സ്വതന്ത്രരടക്കമുള്ള എംഎല്‍എമാര്‍  കോണ്‍ഗ്രസിനെ പിന്തുണയ്ക്കും. ഇതോടെ രാജ്യസഭയിലേക്കുള്ള രണ്ട് സീറ്റിലും കോണ്‍ഗ്രസ് വിജയിക്കുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.  

107 എംഎല്‍എമാര്‍ കോണ്‍ഗ്രസിനുണ്ട്. വിജയിക്കാന്‍ 102 പേരുടെ പിന്തുണ മതി കോണ്‍ഗ്രസിന്. ബിജെപിക്ക് നിലവില്‍ ഒരു സീറ്റിലേ വിജയിക്കാനാവൂ. ബിജെപിക്ക് 72 പേരുടെ പിന്തുണയാണ് ഉള്ളത്.  27 പേരുടെ പിന്തുണകൂടി  ഉണ്ടെങ്കില്‍ മാത്രമേ ബിജെപിയ്ക്ക്   രണ്ടാമത്തെ സീറ്റില്‍ വിജയിക്കാനാവൂ.  ബിജെപിയുടെ രണ്ട് സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ട്.
 
ഇതിനിടെ, രാജസ്ഥാന്‍ ഉപ മുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് ഡല്‍ഹിയിലെത്തി  രാഹുല്‍  ഗാന്ധിയെ കണ്ടിരുന്നു. മുതിര്‍ന്ന നേതാക്കള്‍ തുടര്‍ച്ചയായി ഇവരുമായി ചര്‍ച്ച നടത്തുന്നുണ്ട്. എന്താണ് ഇവരുടെ ആവശ്യങ്ങളെന്നും രാഹുല്‍ ചോദിച്ചറിഞ്ഞിട്ടുണ്ട്.

അതേസമയം, റിസോര്‍ട്ടില്‍  കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആഘോഷത്തിലാണ്. മന്ത്രിമാര്‍ അടക്കം ക്രിക്കറ്റും ഫുട്‌ബോളും കളിച്ചാണ് ആഘോഷിക്കുന്നത്.  ജയ്പൂരിലെ റിസോര്‍ട്ടില്‍ മഹാത്മാ ഗാന്ധിയെ കുറിച്ചുള്ള സിനിമയും നേതാക്കളെ കാണിച്ചു.   ഗാന്ധി സിനിമ ഇവരെ കാണിക്കാനുള്ള തീരുമാനം കോണ്‍ഗ്രസിന്‍റെ  മൂല്യങ്ങളെ കുറിച്ച് ഇവരെ ബോധവാന്‍മാരാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു എന്നാണ് സൂചന.

Read More