Home> India
Advertisement

രാജമല ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

മരിച്ചവർക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50000 രൂപയുമാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

രാജമല ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ഇടുക്കി: രാജമലയിലെ പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി.  മണ്ണിടിച്ചിലിൽ മൂലം ജീവനുകൾ നഷ്ടപ്പെട്ടത്തിൽ വേദനയുണ്ടെന്നും ദു:ഖിതരായ കുടുംബങ്ങൾക്കൊപ്പം ചേരുന്നുവെന്നും അദ്ദേഹം കുറിച്ചു.  

Also read: സംസ്ഥാനത്ത് 1215 പേർക്ക് കൂടി കോറോണ; 814 പേർ രോഗമുക്തരായി 

മാത്രമല്ല ദുരിതബാധിതർക്ക് സഹായം നൽകികൊണ്ട് ദേശീയ ദുരന്ത നിവാരണ സേനയും ഭരണകൂടവും പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്.  ദുരന്തത്തിൽ മരിച്ചവർക്കും, പരിക്കേറ്റവർക്കും പ്രധാനമന്ത്രി സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.  മരിച്ചവർക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50000 രൂപയുമാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.  

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്.  മണ്ണിടിഞ്ഞ് വീണത് പെട്ടിമുടിയിലെ ലയങ്ങൾക്ക് മുകളിലേക്കാണ്.  ഇവിടെ 36 മുറികളിൽ 20 കുടുംബങ്ങളാണ് ഉണ്ടായിരുന്നത്.  80 ഓളം പേർ മണ്ണിനടിയിൽ പ്പെട്ടിരുന്നു.  ഇതിൽ 16 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.  15 പേരെ രക്ഷപ്പെടുത്തി.  ബാക്കിയുള്ളവരുടെ ഒരു വിവരവും ഇല്ല.  ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്.  

Read More