Home> India
Advertisement

തന്‍റെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രിയെ കോടതി കള്ളനെന്ന് കണ്ടെത്തിയെന്ന പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രതികരണം തിരഞ്ഞെടുപ്പ് ചൂടില്‍ പറഞ്ഞതാണെന്നാണ് രാഹുല്‍ കോടതിയില്‍ വിശദമാക്കിയത്.

തന്‍റെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയെ കോടതി കള്ളനെന്ന് കണ്ടെത്തിയെന്ന പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ്‌ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രതികരണം തിരഞ്ഞെടുപ്പ് ചൂടില്‍ പറഞ്ഞതാണെന്നാണ് രാഹുല്‍ കോടതിയില്‍ വിശദമാക്കിയത്.

കാവൽക്കാരൻ കള്ളൻ തന്നെയെന്ന്​ സുപ്രീംകോടതി കണ്ടെത്തിയെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. ഈ പരാമർശത്തില്‍ രാഹുല്‍ ഗാന്ധിക്ക് കോടതി അലക്ഷ്യ നോട്ടീസ് അയച്ചിരുന്നു. കേസില്‍ രാഹുല്‍ ഗാന്ധി സുപ്രീംകോടതിയില്‍ മറുപടി നല്‍കി. 

റാഫേല്‍ യു​ദ്ധ​വി​മാ​ന ഇ​ട​പാ​ട് സം​ബ​ന്ധി​ച്ച്‌ സു​പ്രീംകോ​ട​തി പു​റ​പ്പെ​ടു​വി​ച്ച വി​ധി തെ​റ്റാ​യി ഉ​പ​യോ​ഗി​ച്ചു എ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ബി​ജെ​പി നേ​താ​വ് മീ​നാ​ക്ഷി ലേ​ഖി സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ലാ​ണ് രാഹുല്‍ ഗാന്ധിയില്‍ നിന്നും സുപ്രീംകോടതി വി​ശ​ദീകര​ണം തേടിയത്. 

കാവൽക്കാരൻ കള്ളൻ തന്നെയെന്ന്​ സുപ്രീംകോടതി കണ്ടെത്തിയെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശം. ബി.ജെ.പി എം.പി മീനാക്ഷി ലേഖിയാണ് ഇതിനു എതിരെ കോടതിയെ സമീപിച്ചത്. പറയാത്ത കാര്യം രാഹുൽ കോടതിയുടെ പേരിൽ കെട്ടിവയ്ക്കുന്നതായി മീനാക്ഷി ലേഖിയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ മുകുൾ റോത്തഗി കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

അതേസമയം, പ്രധാനമന്ത്രിക്ക് എതിരെ സുപ്രീം കോടതി പരാമർശമൊന്നും നടത്തിയിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. രാ​ഹു​ല്‍ പ​റ​ഞ്ഞ ത​ര​ത്തി​ല്‍ ഒ​രു പ​രാ​മ​ര്‍​ശം കോ​ട​തി ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ക്ക​ണോ എ​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കു​ക മാ​ത്ര​മാ​ണു ചെ​യ്ത​തെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് വ്യ​ക്ത​മാ​ക്കിയിരുന്നു. ഒപ്പം ഏതു സാഹചര്യത്തിലാണ് തന്‍റെ പ്രസംഗമെന്ന്‍ രാഹുൽ വിശദീകരിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു. 

 

Read More