Home> India
Advertisement

'ഓഖി' ബാധിത മേഖലകള്‍ രാഹുൽ ഗാന്ധി സന്ദർശിക്കും

സംസ്ഥാനത്ത് ഓഖി ചുഴലിക്കാറ്റ്​ നാശം വിതച്ച വിഴിഞ്ഞം, പൂന്തുറ മേഖലകള്‍ കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി സന്ദര്‍ശിക്കും. ഡിസംബർ 14 ന്​ കേരളത്തിലെത്തുന്ന രാഹുൽ ഗാന്ധി പ്രദേശത്തെ ദുരിതബാധിതരെ സന്ദർശിക്കും.

'ഓഖി' ബാധിത മേഖലകള്‍ രാഹുൽ ഗാന്ധി സന്ദർശിക്കും

ന്യൂഡൽഹി: സംസ്ഥാനത്ത് ഓഖി ചുഴലിക്കാറ്റ്​ നാശം വിതച്ച വിഴിഞ്ഞം, പൂന്തുറ മേഖലകള്‍ കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി സന്ദര്‍ശിക്കും. ഡിസംബർ 14 ന്​ കേരളത്തിലെത്തുന്ന രാഹുൽ ഗാന്ധി പ്രദേശത്തെ ദുരിതബാധിതരെ സന്ദർശിക്കും. 

ഓഖി ചുഴലിക്കാറ്റ് മൂലം മാറ്റിവയ്ക്കേണ്ടി വന്ന ' പടയൊരുക്കം പ്രചാരണ ജാഥ'യുടെ സമാപന സമ്മേളനത്തിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും. പൂന്തറയിലെയും വിഴിഞ്ഞത്തെയും മത്സ്യതൊഴിലാളികളെ സന്ദര്‍ശിച്ചതിനു ശേഷമാകും രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം സമാപന സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുക. 

നേരത്തെ ഡിസംബര്‍ 1 ന് ആയിരുന്നു പടയൊരുക്കത്തി​​ന്‍റെ  സമാപന സമ്മേളനം. എന്നാൽ ഓഖി ചുഴലിക്കാറ്റിനെ തുടർന്നാണ് സമാപന സമ്മേളനം ഡിസംബര്‍ 14 ലേയ്ക്ക് മാറ്റിയത്. 

Read More