Home> India
Advertisement

വിഐപി സുരക്ഷയില്ലാതെ തിയറ്ററില്‍; രാഹുല്‍ ഗാന്ധിയ്ക്ക് സൈബര്‍ ലോകത്തിന്‍റെ കയ്യടി!

കൂലി കൂട്ടി ചോദിച്ച ദളിത് പെണ്‍കുട്ടികളെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തി.

വിഐപി സുരക്ഷയില്ലാതെ തിയറ്ററില്‍; രാഹുല്‍ ഗാന്ധിയ്ക്ക് സൈബര്‍ ലോകത്തിന്‍റെ കയ്യടി!

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവച്ച ശേഷം സിനിമ കാണുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോ വൈറലാകുന്നു‍!!

ഡല്‍ഹിയിലെ പിവിആര്‍ ചാണക്യ തിയറ്ററില്‍ സിനിമ കാണുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.  

വിഐപി സുരക്ഷയൊന്നുമില്ലാതെ ഒരു സാധാരണ കാഴ്ചക്കാരനെ പോലെ തിയറ്ററിലെത്തിയ രാഹുല്‍ ഗാന്ധിയുടെ പെരുമാറ്റം സൈബര്‍ ലോകത്തിന്‍റെ കയ്യടി നേടുകയാണ്‌.

'ആര്‍ട്ടിക്കിള്‍15' എന്ന ഹിന്ദി ചലച്ചിത്രമായിരുന്നു തിയറ്ററില്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. 

പോപ്‌കോണ്‍ കഴിക്കുന്ന രാഹുല്‍ ഇടയ്ക്കിടെ അടുത്തിരിക്കുന്ന ആളോട് സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. ഉത്തരേന്ത്യയിലെ ജാതിക്കൊലകളുടെ കഥ പറയുന്ന ചിത്രമാണ് ‘ആര്‍ട്ടിക്കിള്‍ 15'. 

ഉത്തര്‍പ്രദേശിലെ ബദൗനില്‍ 2014ല്‍ കൂലി കൂട്ടി ചോദിച്ച ദളിത് പെണ്‍കുട്ടികളെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തെ അടിസ്ഥാനപ്പെടുത്തിയാണ് ‘ആര്‍ട്ടിക്കിള്‍ 15’ തയാറാക്കിയിരിക്കുന്നത്. 

‘മുല്‍ക്ക്’എന്ന ചിത്രത്തിന് ശേഷം അനുഭവ് സിന്‍ഹ സംവിധാനം ചെയ്ത ചിത്രത്തില്‍ ആയുഷ്മാന്‍ ഖുറാനയാണ് നായകന്‍. 

അതേസമയം, കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവച്ച രാഹുല്‍ ഗാന്ധി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അംഗം, പാര്‍ലമെന്‍റ് മെമ്പര്‍ എന്നീ നിലകളില്‍ തുടരും. 

ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയുടെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്തായിരുന്നു രാഹുലിന്‍റെ രാജി.

Read More