ന്യൂഡല്‍ഹി: വിവാദ പ്രസ്താവനയില്‍ രാഹുല്‍ ഇന്ന് പട്ന കോടതിയില്‍ ഹാജരാകും. ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി നല്കിയ അപകീര്‍ത്തി കേസിലാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് കോടതിയില്‍ ഹാജരാകുന്നത്.
മോദിയെന്നു പേരുള്ള എല്ലാവരും കള്ളന്മാരാണെന്ന് രാഹുല്‍ കര്‍ണാടകയില്‍ നടത്തിയ തിരഞ്ഞെടുപ്പ് പ്രസംഗത്തിനെതിരെയാണ് കേസ് രേഖപ്പെടുത്തിയിരിക്കുന്നത്.
കര്‍ണ്ണാടകയിലെ കോളാറിയില് തിരഞ്ഞെടുപ്പ് റാലിക്കിടെ കള്ളന്മാരുടെ പേരുകളില്‍ എങ്ങനെയാണ് മോദി എന്ന് വന്നതെന്നും നരേന്ദ്ര മോദി, ലളിത് മോദി, നീരവ് മോദി എല്ലാവരുടെയും പേരില്‍ മോദിയുണ്ടെന്നും. ഇനി ഇതുപോലെ എത്ര മോദിമാര്‍ വരാനുണ്ടെന്ന് പറയാന്‍ കഴിയില്ല എന്നുമായിരുന്നു രാഹുലിന്റെ പരാമര്‍ശം.
ഈ പ്രസംഗം മോദി എന്ന് പേരുള്ളവരെയൊക്കെ ആക്ഷേപിക്കലാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുശീല്‍കുമാര്‍ പരാതി നല്‍കിയത്.
കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം രാഹുല്‍ ഗാന്ധി മസ്തിഷ്ക ജ്വരത്തെ തുടര്‍ന്ന് 150 ല്‍ അധികം കുട്ടികള്‍ മരിച്ച മുസാഫര്‍പൂരും സന്ദര്‍ശിക്കും.