Home> India
Advertisement

മുലയൂട്ടലിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ഗുജറാത്തിലെ സ്ത്രീകളോട് സംവദിച്ച് രാഹുല്‍ഗാന്ധി

കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ഏകോപിപ്പിക്കുന്നതിന്‍റെ ഭാഗമായി ഗുജറാത്തില്‍ പര്യടനം നടത്തുന്ന പാര്‍ട്ടി വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി മൂന്നാം ദിനമായ ഇന്ന് ഗ്രാമീണ സ്ത്രീകളുമായി സംവദിച്ചു. സുരേന്ദ്രനഗറില്‍ ഇവരുമായി നടത്തിയ മുഖാമുഖത്തില്‍ മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ച് രാഹുല്‍ സംസാരിച്ചു.

മുലയൂട്ടലിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ഗുജറാത്തിലെ സ്ത്രീകളോട് സംവദിച്ച് രാഹുല്‍ഗാന്ധി

സുരേന്ദ്രനഗര്‍: കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ഏകോപിപ്പിക്കുന്നതിന്‍റെ ഭാഗമായി ഗുജറാത്തില്‍ പര്യടനം നടത്തുന്ന പാര്‍ട്ടി വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി മൂന്നാം ദിനമായ ഇന്ന് ഗ്രാമീണ സ്ത്രീകളുമായി സംവദിച്ചു. സുരേന്ദ്രനഗറില്‍ ഇവരുമായി നടത്തിയ മുഖാമുഖത്തില്‍ മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ച് രാഹുല്‍ സംസാരിച്ചു.

പശുവിന്‍പാലല്ല, അമ്മയുടെ പാലാണ് കുഞ്ഞുങ്ങള്‍ക്ക് നല്‍കേണ്ടത് എന്ന് രാഹുല്‍ പറഞ്ഞു. പ്രസവശേഷം ആദ്യം അമ്മയുടെ പാല്‍ തന്നെ നല്‍കണം. ഉത്തര്‍പ്രദേശില്‍ ആദ്യം വരുന്ന പാല്‍ നല്‍കാന്‍ പാടില്ല എന്നൊരു നാട്ടുനടപ്പുണ്ട്. ചോബാരി ഗ്രാമത്തില്‍ പ്രസവശേഷം സ്ത്രീകള്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ എന്തൊക്കെയാണെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രാഹുല്‍.

സ്ത്രീശാക്തീകരണത്തിന്‍റെ ആവശ്യകത ഊന്നിപ്പറഞ്ഞ രാഹുല്‍ ഗുജറാത്തില്‍ ഒരു സ്ത്രീയാണ് മുഖ്യമന്ത്രി ആവേണ്ടത് എന്ന് അഭിപ്രായപ്പെട്ടു. 

Read More