Home> India
Advertisement

രാഹുല്‍ ബജാജിന്‍റെ പ്രസ്താവന ദേശീയ താല്‍പര്യത്തെ വ്രണപ്പെടുത്തും

രാഹുല്‍ ബജാജിന്‍റെ വിമര്‍ശനങ്ങള്‍ക്ക് അമിത് ഷാ വേദിയില്‍ വച്ചുതന്നെ മറുപടി പറഞ്ഞെങ്കിലും ബജാജിന്‍റെ ഈ വിമര്‍ശനത്തിന് വലിയ പ്രചാരമാണ് ഇപ്പോള്‍ ലഭിക്കുന്നത്.

രാഹുല്‍ ബജാജിന്‍റെ പ്രസ്താവന ദേശീയ താല്‍പര്യത്തെ വ്രണപ്പെടുത്തും

ന്യൂഡല്‍ഹി: മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഇന്ത്യാക്കാര്‍ ഭയപ്പെടുന്നുവെന്ന രാഹുല്‍ ബജാജിന്‍റെ പ്രസ്താവന രാജ്യ താല്‍പര്യത്തെ വ്രണപ്പെടുത്തുമെന്ന്‍ ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രതികരിച്ചു.

ട്വിറ്ററിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.  ബജാജ് ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നല്‍കിയിട്ടുണ്ടെന്നും സ്വന്തം തോന്നലുകള്‍ പ്രചരിപ്പിക്കുന്നതിനേക്കാള്‍ എല്ലായ്പ്പോഴും ഉത്തരം തേടുന്നതാണ് മികച്ച മാര്‍ഗ്ഗമെന്നും അത് ഏറ്റുപിടിക്കുന്നതിലൂടെ രാജ്യ താല്‍പര്യം വൃണപ്പെടുമെന്നുമാണ് നിര്‍മ്മല സീതാരാമന്‍ ട്വിറ്ററില്‍ കുറിച്ചത്.

 

 

മുംബൈയില്‍ നടന്ന 'ദ ഇക്കണോമിക് ടൈംസ്' ദിനപത്രം നടത്തിയ അവാര്‍ഡുദാന ചടങ്ങിലാണ് ബജാജ് ഗ്രൂപ്പ് തലവന്‍ ഇങ്ങനൊരു വിമര്‍ശനം ഉന്നയിച്ചത്. 

രാജ്യത്ത് ഭീതിയുടെ അന്തരീക്ഷമുണ്ടെന്നും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ജനങ്ങള്‍ക്ക് പേടിയാണെന്നും ആഭ്യന്തര മന്ത്രിയുടെ മുഖത്തുനോക്കി രാഹുല്‍ ബജാജ് തുറന്നടിച്ചിരുന്നു. ഈ വേദിയില്‍ ധനമന്ത്രി നിര്‍മ്മല സീതരാമനും ഉണ്ടായിരുന്നു. 

മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്‍റെ കാലത്ത് ആര്‍ക്കും ആരെവേണമെങ്കിലും അധിക്ഷേപിക്കാന്‍ കഴിയുമായിരുന്നുവെന്നും പക്ഷേ ഇന്ന് വ്യവസായികള്‍ക്കു പോലും മോദി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ കഴിയില്ലയെന്നും രാഹുല്‍ ബജാജ് രൂക്ഷ വിമര്‍ശനം നല്‍കിയിരുന്നു.

രാഹുല്‍ ബജാജിന്‍റെ വിമര്‍ശനങ്ങള്‍ക്ക് അമിത് ഷാ വേദിയില്‍ വച്ചുതന്നെ മറുപടി പറഞ്ഞെങ്കിലും ബജാജിന്‍റെ ഈ  വിമര്‍ശനത്തിന് വലിയ പ്രചാരമാണ് ഇപ്പോള്‍ ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ഈ വിമര്‍ശനം ബിജെപിയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. 

Read More