Home> India
Advertisement

റഫേല്‍ വിമാനങ്ങൾ ഇന്ന് സൈന്യത്തിന്‍റെ ഭാഗം ...!!

 റഫേല്‍  വിമാനങ്ങൾ ഇന്ന്  സൈന്യത്തിന്‍റെ ഭാഗം ...!!

 

ന്യൂഡല്‍ഹി:  ഇന്ത്യന്‍ വ്യോമസേന (Indian Air force)ക്ക് കരുത്ത് പകരാന്‍ റഫേല്‍  (Rafale) വിമാനങ്ങൾ ഇന്ന് ഇന്ത്യയിൽ എത്തും....  ആദ്യ ബാച്ചിൽ എത്തുന്നത് അഞ്ച് വിമാനങ്ങളാണ്. 

അമ്പാലയിലാണ് റഫേല്‍  എത്തുക.  2 മണിയോടെ റഫേല്‍ വിമാനങ്ങൾ  ഇന്ത്യയിൽ എത്തുമെന്നാണ് റിപ്പോര്‍ട്ട്. പിന്നീട്   വിമാനങ്ങള്‍ സൈന്യത്തിന്‍റെ  ഭാഗമാക്കുന്ന ചടങ്ങ്  നടക്കും. ശേഷം വിമാനങ്ങൾ ഉടൻ തന്നെ കിഴക്കൻ ലഡാക്കിൽ വിന്യസിക്കുമെന്നാണ് റിപ്പോര്‍ട്ട്. 

ആദ്യ ബാച്ച് റഫേല്‍ വിമാനങ്ങൾ UAEയിലെ ഫ്രഞ്ച് ദഫ്ര എയർ ബേസിൽ എത്തിയിട്ടുണ്ട്.  

വിമാനങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് ഏഴ് ഇന്ത്യൻ പൈലറ്റുമാരാണ്. അതിലൊരാൾ മലയാളിയാണെന്നതും ശ്രദ്ധേയമായി. അമ്പാലയിലെ വ്യോമതാവളത്തിൽ വിമാനങ്ങളിറക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ തയാറാക്കിയതായി വ്യോമസേന അറിയിച്ചു.

ആദ്യഘട്ടത്തില്‍ ഫ്രാന്‍സില്‍ നിന്നെത്തുന്ന റഫേല്‍ വിമാനങ്ങളെല്ലാം ലഡാക്കിലെ വ്യോമസേന താവളത്തിലേയ്ക്കാണ് എത്തിക്കുക. ലഡാക്കിലെ 3488 കിലോമീറ്റര്‍ അതിര്‍ത്തിയിലെ എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയതായി വ്യോമസേനാ മേധാവികള്‍ അറിയിച്ചു. നിലവില്‍ മിഗ്, മിറാഷ്, സുഖോയ് വിമാനങ്ങളും ഹെലികോപ്റ്ററുകളും എത്തിച്ചുകഴിഞ്ഞു. റഫേല്‍ എത്തിക്കുന്നതു വഴി സേനയ്ക്ക് പതിന്മടങ്ങ് ശക്തിപകരുന്ന നീക്കമാണ് പ്രതിരോധ മന്ത്രാലയം നടത്തിയിരിക്കുന്നത്.

 

Read More