Home> India
Advertisement

പഞ്ചാബില്‍ കോണ്‍ഗ്രസ്‌ അധികാരമുറപ്പിച്ചു; എഎപി രണ്ടാം സ്ഥാനത്തും, ബിജെപി-അകാലിദള്‍ സഖ്യം മൂന്നാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു

ഉത്തർപ്രദേശും ഉത്തരാഖണ്ഡും ബി.ജെ.പി തൂത്തുവാരിയപ്പോൾ പഞ്ചാബിൽ നടന്നത് വാശിയേറിയ പോരാട്ടം. വെല്ലുവിളി ഉയർത്തിയ എ.എ.പിയെയും ബി.ജെ.പിയെയും തകർത്തെറിഞ്ഞ് സിഖ്ഭൂരിപക്ഷ സംസ്ഥാനത്ത് കോൺഗ്രസ് അധികാരമുറപ്പിച്ചു.

പഞ്ചാബില്‍ കോണ്‍ഗ്രസ്‌ അധികാരമുറപ്പിച്ചു; എഎപി രണ്ടാം സ്ഥാനത്തും, ബിജെപി-അകാലിദള്‍ സഖ്യം മൂന്നാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു

ചണ്ഡീഗഡ്: ഉത്തർപ്രദേശും ഉത്തരാഖണ്ഡും ബി.ജെ.പി തൂത്തുവാരിയപ്പോൾ പഞ്ചാബിൽ നടന്നത് വാശിയേറിയ പോരാട്ടം. വെല്ലുവിളി ഉയർത്തിയ എ.എ.പിയെയും ബി.ജെ.പിയെയും തകർത്തെറിഞ്ഞ് സിഖ്ഭൂരിപക്ഷ സംസ്ഥാനത്ത് കോൺഗ്രസ് അധികാരമുറപ്പിച്ചു.

രണ്ടുപാര്‍ട്ടികളുടെയും ശക്തമായ എതിര്‍പ്പിനെ അതിജീവിച്ച് പഞ്ചാബില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലേക്ക്. 117 സീറ്റുകളില്‍ നൂറ്റിപതിനേഴും എണ്ണിക്കഴിഞ്ഞപ്പോള്‍ 64 സീറ്റുകളില്‍ അവര്‍ ലീഡ് ചെയ്യുകയാണ്. 

പഞ്ചാബിലെ 59 സീറ്റെന്ന കേവല ഭൂരിപക്ഷത്തെ മറികടന്ന കോണ്‍ഗ്രസ് എതിരാളികളെക്കാള്‍ ഏറെ മുന്നിലാണ്. അകാലിദള്‍ ബിജെപി സഖ്യം 25 സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ പഞ്ചാബില്‍ കാല്‍ വെയ്പ്പ് നടത്തിയ ആംആദ്മി പാര്‍്ട്ടി 21 സീറ്റുകളിലും മറ്റുള്ളവര്‍ രണ്ടിലും വിജയ പ്രതീക്ഷയിലാണ്. 

10 വർഷമായി അധികാരത്തിലിരിക്കുന്ന ബാദൽ കുടുംബത്തിന് പ്രതീക്ഷിച്ചതിലും വലിയ തിരിച്ചടിയാണ് നേരിടേണ്ടിവന്നത്. ഭരണവിരുദ്ധവികാരം വളരെ ശക്തമായിരുന്നെന്ന് തെരഞ്ഞെടുപ്പ് ഫലത്തിലൂടെ വ്യക്തമാകുന്നു. വോട്ടെണ്ണൽ പുരോഗമിച്ചപ്പോൾ ആദ്യം രണ്ടാമതെത്തിയ എ.എ.പി പിന്നീടു പിന്നാക്കം പോയിരുന്നു. 

എന്നാൽ ഇപ്പോഴത്തെ സൂചനകൾ അനുസരിച്ച് എ.എ.പി രണ്ടാം സ്ഥാനത്തെത്തി. വോട്ടെണ്ണൽ ആരംഭിച്ചതു മുതൽ വ്യക്തമായ ലീഡ് നിലനിർ‍ത്തിയുള്ള മുന്നേറ്റമാണ് ഇവിടെ കോൺഗ്രസ് കാഴ്ചവെക്കുന്നത്.

ആം ആദ്മി പാര്‍ട്ടിയാണ് പഞ്ചാബില്‍ ശരിക്കും വിജയമാകുന്നത്. സി വോട്ടര്‍ സര്‍വേയില്‍ വ്യക്തമായ ഭൂരിപക്ഷം നേടുമെന്ന് പ്രവചിക്കപ്പെട്ട ആംആദ്മി പാര്‍ട്ടി പക്ഷേ മൂന്നാം സ്ഥാനത്തേക്ക് വരുന്ന കാഴ്ചയാണ് ഫലങ്ങള്‍ പുറത്തു വരുമ്പോള്‍ കാണുന്നത്. വന്‍ തിരിച്ചടി നേരിട്ടത് ബിജെപി അകാലിദള്‍ സഖ്യത്തിനാണ്. ഭരണം നിലനിര്‍ത്താനയി ഇറങ്ങിയ അവര്‍ പ്രതിപക്ഷ സ്ഥാനത്തേക്ക് നീങ്ങുകയാണ്.

Read More