Home> India
Advertisement

വീണ്ടും മുന്നറിയിപ്പുമായി ചൈന: സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ സ്ഥിതി രൂക്ഷമാക്കാന്‍ നീക്കം

ചൈനയും ഇന്ത്യയുമായി സംഘർഷാവസ്ഥ നിലനിൽക്കുന്ന ദോക്‌ലാമിൽനിന്ന് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്ന നിലപാടില്‍ ഉറച്ച് ചൈന വീണ്ടും രംഗത്ത്. പ്രത്യേകം തയാറാക്കിയ പതിനഞ്ച് പേജുകളുള്ള പ്രസ്താവനയിലാണ് ചൈന അവരുടെ നിലപാട് വ്യക്തമാക്കുന്നത്. സംഘർഷം പരിഹരിക്കാൻ സൈന്യത്തെ പിൻവലിക്കുകയല്ലാതെ മറ്റു മാർഗങ്ങളില്ലാത്തതിനാൽ ഇക്കാര്യത്തിൽ എത്രയും വേഗം ശക്തമായ നടപടി വേണമെന്നാണ് ചൈന ആവശ്യപ്പെടുന്നത്.

വീണ്ടും മുന്നറിയിപ്പുമായി ചൈന: സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ സ്ഥിതി രൂക്ഷമാക്കാന്‍ നീക്കം

ന്യൂഡൽഹി: ചൈനയും ഇന്ത്യയുമായി സംഘർഷാവസ്ഥ നിലനിൽക്കുന്ന ദോക്‌ലാമിൽനിന്ന് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്ന നിലപാടില്‍ ഉറച്ച് ചൈന വീണ്ടും രംഗത്ത്. പ്രത്യേകം തയാറാക്കിയ പതിനഞ്ച് പേജുകളുള്ള പ്രസ്താവനയിലാണ് ചൈന അവരുടെ നിലപാട് വ്യക്തമാക്കുന്നത്. സംഘർഷം പരിഹരിക്കാൻ സൈന്യത്തെ പിൻവലിക്കുകയല്ലാതെ മറ്റു മാർഗങ്ങളില്ലാത്തതിനാൽ ഇക്കാര്യത്തിൽ എത്രയും വേഗം ശക്തമായ നടപടി വേണമെന്നാണ് ചൈന ആവശ്യപ്പെടുന്നത്.

സിക്കിം മേഖലയിലെ ഇന്ത്യ–ചൈന അതിർത്തിയിൽനിന്ന് സൈന്യത്തെ പിൻവലിച്ചേ മതിയാകൂവെന്ന് ചൈനീസ് സ്റ്റേറ്റ് കൗൺസിലര്‍ യാങ് ജിയേച്ചി ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്‌ ദോവലിനെ അറിയിച്ചതയുള്ള പ്രസ്താവനയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ചൈനയുടെ ഭൂമിശാസ്ത്രപരമായ പരമാധികാരത്തെയും ഉഭയകക്ഷി ബന്ധങ്ങളുമായി ബന്ധപ്പെട്ട രാജ്യാന്തര നിയമങ്ങളെയും ഇന്ത്യ മാനിച്ചേ തീരൂവെന്നും ജിയേച്ചി പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു.

തര്‍ക്കം രൂക്ഷമായ മേഘലയുടെ ഭൂപടവും മറ്റു വിശദാംശങ്ങളും ഉൾപ്പെടുന്ന പതിനഞ്ച് പേജുകളുള്ള പ്രസ്താവന, ന്യൂഡൽഹിയിലെ ചൈനീസ് എംബസിയാണ് പുറത്തുവിട്ടത്. ജൂൺ 16ന് ആരംഭിച്ച ദോക്‌ലാമിലെ സംഘർഷത്തിന്‍റെ വിശദാംശങ്ങളും ഇതിലടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ ജൂൺ 18ന് 270 ഇന്ത്യൻ ട്രൂപ്പുകൾ ചൈനീസ് അതിർത്തി കടന്ന് 100 മീറ്ററോളം ഉള്ളിലേക്കു പ്രവേശിച്ചതായും പ്രസ്താവനയിൽ ആരോപിക്കുന്നു. ചൈനയുടെ അധീനതയിലുള്ള പ്രദേശത്ത് നടത്തിവന്ന റോ‍ഡ് നിർമാണം ഇന്ത്യ തടസപ്പെടുത്തിയതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടതെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്.

ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്‍റെ ചൈനീസ് സന്ദർശനത്തെക്കുറിച്ചും അധികൃതരുമായി നടത്തിയ ചർച്ചകളുടെ വിശദാംശങ്ങളെക്കുറിച്ചും ചൈന ആദ്യമായി വിശദീകരിക്കുന്നതും ഈ പ്രസ്താവനയിലൂടെയാണ്. ബ്രിക്സ് രാജ്യങ്ങളുടെ സഹകരണത്തെക്കുറിച്ചും, ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും, പ്രസക്തമായ വിഷയങ്ങളെക്കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ച നടന്നതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ബ്രിക്സ് രാജ്യങ്ങളിലെ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തിൽ പങ്കെടുക്കുന്നതിനായി അജിത്‌ ദോവൽ അടുത്തിടെ ചൈനയിലെത്തിയിരുന്നു.

Read More