Home> India
Advertisement

അക്രമങ്ങള്‍ പാര്‍ട്ടി പിന്തുണയ്ക്കില്ല, പ്രവര്‍ത്തകര്‍ സമാധാനം നിലനിര്‍ത്തണം: മായാവതി

പൗരത്വ ഭേദഗതി നിയമത്തിന്‍റെ പേരിൽ രാജ്യത്ത് നടക്കുന്ന അക്രമങ്ങളെ പിന്തുണയ്ക്കില്ലെന്ന് ബിഎസ്പി നേതാവ് മായാവതി.

അക്രമങ്ങള്‍ പാര്‍ട്ടി പിന്തുണയ്ക്കില്ല, പ്രവര്‍ത്തകര്‍ സമാധാനം നിലനിര്‍ത്തണം: മായാവതി

ലഖ്നൗ: പൗരത്വ ഭേദഗതി നിയമത്തിന്‍റെ പേരിൽ രാജ്യത്ത് നടക്കുന്ന അക്രമങ്ങളെ പിന്തുണയ്ക്കില്ലെന്ന് ബിഎസ്പി നേതാവ് മായാവതി. 

സമാധാനപരമായ പ്രതിഷേധങ്ങൾ നടത്താം. എന്നാൽ അതിനായി നിയമം കൈയ്യിലെടുക്കരുത്. അക്രമം നടത്തുന്നതിലോ, പൊതുമുതൽ തകർക്കുന്നതിലോ തങ്ങൾക്ക് വിശ്വാസമില്ല. മാത്രമല്ല ഈ അക്രമങ്ങളിൽ പങ്ക് ചേരരുതെന്നും പാർട്ടി പ്രവർത്തകരോട് മായാവതി ആവശ്യപ്പെട്ടു. നിയമത്തോടുള്ള തങ്ങളുടെ പ്രതിഷേധം രാഷ്ട്രപതിയ്ക്ക് മുന്നിൽ വ്യക്തമാക്കിയിട്ടുണ്ട് എന്നും മായാവതി വ്യക്തമാക്കി.

അതേസമയം, ഉത്തര്‍ പ്രദേശില്‍ തലസ്ഥാനമായ ലഖ്നൗവടക്കം വിവിധ സ്ഥലങ്ങളില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കനത്ത പ്രതിഷേധമാണ് നടക്കുന്നത്. പ്രതിഷേധക്കാര്‍ ഈ സമയത്ത് അക്രമികൾ കല്ലെറിയുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. 2 സര്‍ക്കാര്‍ ബസുകൾ സംബാലില്‍ കത്തിച്ചു. ഒരാള്‍ മരിച്ചതായും റിപ്പോര്‍ട്ട് ഉണ്ട്.

 

Read More