Home> India
Advertisement

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അഭിനന്ദിച്ച് നരേന്ദ്ര മോദി കത്തയച്ചു

ഉഭയകക്ഷി ചര്‍ച്ചയ്ക്കുള്ള സന്നദ്ധത മോദി അറിയിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യ തള്ളിയതായി മറ്റൊരു വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അഭിനന്ദിച്ച് നരേന്ദ്ര മോദി കത്തയച്ചു

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റ മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാനെ അഭിനന്ദിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കത്തയച്ചു. പാകിസ്ഥാനുമായി നല്ല ബന്ധമാണ് എല്ലാക്കാലത്തും ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് മോദി കത്തില്‍ വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. 

ഈ മാസം 18 നായിരുന്നു മോദി കത്തയച്ചത്. എന്നാല്‍, ഉഭയകക്ഷി ചര്‍ച്ചയ്ക്കുള്ള സന്നദ്ധത മോദി അറിയിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യ തള്ളിയതായി മറ്റൊരു വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

പാകിസ്ഥാനുമായി അര്‍ത്ഥവത്തായതും സമഗ്രവുമായ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത് മോദി കത്തില്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ സമാധാനവും സമൃദ്ധിയും സുരക്ഷിതത്വവും പുലരേണ്ടതിന്‍റെ ആവശ്യം ഊന്നിപ്പറഞ്ഞു കൊണ്ട് മുമ്പ് ഇമ്രാന്‍ ഖാനുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണവും മോദി ഓര്‍മിപ്പിച്ചു. ഭീകരതയും സംഘര്‍ഷങ്ങളും ഇല്ലാത്തൊരു അന്തരീക്ഷം ഉണ്ടെങ്കില്‍ മാത്രമേ മേഖലയില്‍ വികസനവും സമൃദ്ധിയും സാദ്ധ്യമാവുകയുള്ളൂവെന്നും മോദി കത്തില്‍ ചൂണ്ടിക്കാട്ടി.

Read More