Home> India
Advertisement

മെട്രോ റെയില്‍ ഉപദേഷ്ടാവ് ഇ ശ്രീധരന് പുതിയ ചുമതല നല്‍കി കേന്ദ്ര സര്‍ക്കാര്‍

രാജ്യത്തെ മെട്രോ റെയില്‍ സംവിധാനങ്ങളുടെ മാനദണ്ഡങ്ങള്‍ തീരുമാനിക്കാന്‍ പുതിയ കമ്മിറ്റി രൂപീകരിച്ച് കേന്ദ്ര സര്‍ക്കാര്‍.

മെട്രോ റെയില്‍ ഉപദേഷ്ടാവ് ഇ ശ്രീധരന് പുതിയ ചുമതല നല്‍കി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്തെ മെട്രോ റെയില്‍ സംവിധാനങ്ങളുടെ മാനദണ്ഡങ്ങള്‍ തീരുമാനിക്കാന്‍ പുതിയ കമ്മിറ്റി രൂപീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. 

മെട്രോ റെയില്‍ സംവിധാനങ്ങളുടെ മാനദണ്ഡങ്ങള്‍ തീരുമാനിക്കുകയും വിലയിരുത്തുകയുമാണ് പുതിയ കമ്മിറ്റിയുടെ മുഖ്യ ചുമതല. മെട്രോമാന്‍ ഇ ശ്രീധരനാണ് കമ്മിറ്റിയുടെ അധ്യക്ഷന്‍. കമ്മിറ്റിയുടെ രൂപീകരണത്തിന് പ്രധാന മന്ത്രി അംഗീകാരം നല്‍കി.

ഇന്ത്യയിലെ പൊതുഗതാഗതസംവിധാനം ആധുനികവത്കരിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് ഇ ശ്രീധരന്‍. ഡല്‍ഹി മെട്രോ റെയിൽവേയുടെ നിര്‍മ്മാണം പൂര്‍ണ്ണമായും ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിലായിരുന്നു.

താന്‍ നേതൃത്വം വഹിക്കുന്ന പദ്ധതികളിൽ യാതൊരു രാഷ്ട്രീയ ഇടപെടലുകളോ കൈകടത്തലുകളോ അദ്ദേഹം അനുവദിച്ചിരുന്നില്ല എന്നത് അദ്ദേഹത്തിന്‍റെ പ്രത്യേകതയാണ്. 2005 അവസാനത്തോടെ താൻ വിരമിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നുവെങ്കിലും, ഡൽഹി മെട്രോയുടെ രണ്ടാംഘട്ടവും പൂർത്തീകരിച്ച ശേഷം 2011 ഡിസംബർ 31നാണ് അദ്ദേഹം വിരമിച്ചത്. ഡല്‍ഹി മെട്രോയില്‍ 16 വർഷ൦ അദ്ദേഹം സേവന൦ ചെയ്തിരുന്നു. 

ഡല്‍ഹി മെട്രോ റെയിൽവേയ്ക്കു പുറമേ കൊൽക്കത്ത മെട്രോ റെയിൽവേ, കൊങ്കൺ തീവണ്ടിപ്പാത, തകർന്ന പാമ്പൻപാലത്തിന്‍റെ പുനർനിർമ്മാണം തുടങ്ങിയ ശ്രദ്ധേയമായ പല ജോലികൾക്കും ഇദ്ദേഹം നേതൃത്വം നൽകി.

നിരവധി രാഷ്ട്രീയ അന്താരാഷ്ട്രീയ പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

 

 

Read More