Home> India
Advertisement

Uttar Pradesh: UPയില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതി, മലയാളികളായ പോപ്പുലര്‍ ഫ്രണ്ട്‍ പ്രവര്‍ത്തകര്‍ പിടിയില്‍

UPയില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ട ര​ണ്ട് മ​ല​യാ​ളി പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ പി​ടി​യി​ല്‍, ഇവരുടെ പക്കല്‍നിന്നും സ്‌​ഫോ​ട​ക വ​സ്തു​ക്കളും പോലീസ് പിടിച്ചെടുത്തു.

Uttar Pradesh: UPയില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതി, മലയാളികളായ പോപ്പുലര്‍ ഫ്രണ്ട്‍ പ്രവര്‍ത്തകര്‍ പിടിയില്‍

Lucknow: UPയില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ട  ര​ണ്ട് മ​ല​യാ​ളി പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ പി​ടി​യി​ല്‍, ഇവരുടെ പക്കല്‍നിന്നും  സ്‌​ഫോ​ട​ക വ​സ്തു​ക്കളും പോലീസ് പിടിച്ചെടുത്തു.

അ​ന്‍​സാ​ദ് ബ​ദ​റു​ദീ​ന്‍, ഫി​റോ​സ് ഖാ​ന്‍ എ​ന്നി​വ​രെ​യാ​ണ് ഉത്തര്‍ പ്രദേശ്‌ പോലീസ്  അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ന്‍​സാ​ദ് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ പ​ന്ത​ളം സ്വ​ദേ​ശി​യാ​ണ്. ഫി​റോ​സ് ഖാ​ന്‍ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​ണ്. അ​ന്‍​സാ​ദി​നെ കാ​ണ്‍​മാ​നി​ല്ലെ​ന്ന് കാ​ട്ടി ക​ഴി​ഞ്ഞ ദി​വ​സം ഭാ​ര്യ പ​ന്ത​ളം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇ​യാ​ള്‍ പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് സം​സ്ഥാ​ന ഓ​ര്‍​ഗ​നൈ​സ​റാ​ണ്.

യു​പി​യി​ലെ വിവിധയിടങ്ങളില്‍ ആക്രമണങ്ങള്‍ നട​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ എ​ത്തി​യ​ ഇവര്‍   ചില ഹിന്ദു സംഘടനാ നേതാക്കളെയും ലക്ഷ്യമിട്ടിരുന്നതായി യുപി പൊലീസ് വ്യ​ക്ത​മാ​ക്കി.  സംസ്ഥാനത്തെ  ക്രമസമാധാന ചുമതലയുള്ള യുപി എഡിജി പ്രശാന്ത് കുമാറാണ് വാര്‍ത്താസമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത്.

Also read: Puducherry: കിരണ്‍ ബേദിയെ പുതുച്ചേരി ലെഫ്​. ഗവര്‍ണര്‍ സ്ഥാനത്തുനിന്ന്​ മാറ്റി

സ്‌​ഫോ​ട​നം ല​ക്ഷ്യ​മാ​ക്കി ഫെ​ബ്രു​വ​രി 11ന് ​ര​ണ്ടു പേ​ര്‍ യു​പി​യി​ലേ​ക്ക് വ​രു​ന്നെ​ന്ന ര​ഹ​സ്യ വി​വ​രം ല​ഭി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് യു​പി പോ​ലീ​സി​ന്‍റെ സ്‌​പെ​ഷ​ല്‍ ടാ​സ്‌​ക് ഫോ​ഴ്‌സ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും പിടിക്കൂടിയത്. ഇ​വ​രെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്

Read More