Home> India
Advertisement

പൂനം മഹാജന്‍ രജനികാന്തുമായി കൂടിക്കാഴ്ച നടത്തി

രാഷ്​ട്രീയ പ്രവേശനത്തിനൊരുങ്ങുന്ന തമിഴ്​ സൂപ്പർതാരം രജനികാന്തുമായി ബി.ജെ.പി എം.പി​ പൂനം മഹാജൻ കൂടിക്കാഴ്​ച നടത്തി. ചെന്നൈയിലെ പോയസ്​ ഗാർഡനിലുള്ള രജനിയുടെ വീട്ടിലായിരുന്നു കൂടിക്കാഴ്​ച. ഇതോടെ സ്റ്റൈല്‍ മന്നന്‍ രജനികാന്തും ബി.ജെ.പി ടിക്കറ്റില്‍ രാഷ്ട്രീയ പ്രവേശനം നടത്തുമെന്നുള്ള അഭ്യൂഹങ്ങള്‍ വര്‍ധിക്കുന്നു.

പൂനം മഹാജന്‍ രജനികാന്തുമായി കൂടിക്കാഴ്ച നടത്തി

ചെന്നൈ: രാഷ്​ട്രീയ പ്രവേശനത്തിനൊരുങ്ങുന്ന തമിഴ്​ സൂപ്പർതാരം രജനികാന്തുമായി ബി.ജെ.പി എം.പി​ പൂനം മഹാജൻ കൂടിക്കാഴ്​ച നടത്തി. ചെന്നൈയിലെ പോയസ്​ ഗാർഡനിലുള്ള രജനിയുടെ വീട്ടിലായിരുന്നു കൂടിക്കാഴ്​ച. ഇതോടെ സ്റ്റൈല്‍ മന്നന്‍ രജനികാന്തും ബി.ജെ.പി ടിക്കറ്റില്‍ രാഷ്ട്രീയ പ്രവേശനം നടത്തുമെന്നുള്ള അഭ്യൂഹങ്ങള്‍ വര്‍ധിക്കുന്നു.

താൻ കണ്ടതിൽവെച്ച്​ ഏറ്റവും എളിമയുള്ള ദമ്പതികൾ എന്ന പ്രതികരണത്തോടെ രജനീകാന്തിനോടും ഭാര്യ ലതയോടുമൊപ്പമുള്ള ചിത്രങ്ങൾ പൂനം മഹാജന്‍ ട്വിറ്ററിൽ പങ്കുവെച്ചു. 'ഗ്​ളോബൽ സിറ്റിസൺ’ എന്ന വിദ്യാഭ്യാസ പദ്ധതിയിൽ രജനീകാന്ത്​ ഭാഗമാകുമെന്ന്​ പ്രതീക്ഷിക്കുന്നതായും പൂനം പറഞ്ഞു. 

രജനികാന്ത് ബി.ജെ.പിയിലേക്കെന്ന അഭ്യൂഹങ്ങൾ നിലനിൽക്കു​ന്ന സാഹചര്യത്തിലാണ്​ ബി.ജെ.പി യുവജന സംഘടനയുടെ ദേശീയ അധ്യക്ഷയുടെ സന്ദർശനം. എന്നാൽ ചെന്നൈയിൽ ബി.ജെ.പി യുവജന റാലിയിൽ പങ്കെടുക്കാനെത്തിയ പൂനം ഉപചാരത്തി​​​ന്‍റെ ഭാഗമായാണ്​ രജനികാന്തിനെയും കുടുംബത്തെയും സന്ദർശിച്ചതെന്ന്​ ബി.ജെ.പി വൃത്തങ്ങൾ അറിയിച്ചു. മുന്‍ കേന്ദ്രമന്ത്രി പ്രമോദ് മഹാജന്‍റെ മകളായ പൂനം, പിതാവിന്‍റെ ഉറ്റ സുഹൃത്ത് എന്ന നിലയിലാണ് രജനിയെ സന്ദര്‍ശിച്ചതെന്നും വിശദീകരിച്ചു.

Read More