Home> India
Advertisement

മണിപ്പൂരിലെ പ്രതിസന്ധി പരിഹരിക്കുന്നതിനിടെ ബിജെപിക്ക് അടുത്ത തലവേദന നാഗാലാന്‍ഡ്!

ബിജെപി നേതാക്കള്‍ക്ക് തലവേദനയായി നാഗാലാ‌‍ന്‍ഡ് മാറുന്നു,സംസ്ഥാനത്ത് ഭരണ പ്രതിസന്ധി ഉടലെടുത്തെന്നാണ് വിവരം.

മണിപ്പൂരിലെ പ്രതിസന്ധി പരിഹരിക്കുന്നതിനിടെ ബിജെപിക്ക് അടുത്ത തലവേദന നാഗാലാന്‍ഡ്!

കൊഹിമ:ബിജെപി നേതാക്കള്‍ക്ക് തലവേദനയായി നാഗാലാ‌‍ന്‍ഡ് മാറുന്നു,സംസ്ഥാനത്ത് ഭരണ പ്രതിസന്ധി ഉടലെടുത്തെന്നാണ് വിവരം.

സംസ്ഥാനത്തെ ക്രമസമാധാന നിലയില്‍ ആശങ്ക പ്രകടിപ്പിച്ച് ഗവര്‍ണര്‍ ആര്‍എന്‍ രവി മുഖ്യമന്ത്രി നെഫ്യു റിയോക്ക് കത്തയച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.

നിരവധി സായുധ സംഘങ്ങള്‍ ക്രമസമാധാന സംവിധാനത്തെ നിത്യവും വെല്ലുവിളിക്കുകയാണ്,ഭരണഘടനയുടെ അനുച്ഛേദം 371(എ) അനുസരിച്ചുള്ള അധികാരം 
താന്‍ വിനിയോഗിക്കും എന്നും ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

അതിര്‍ത്തിയിലെ വിഷയങ്ങളില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപെട്ടു എന്നും കത്തില്‍ ഗവര്‍ണര്‍ പറയുന്നു.ജനങ്ങള്‍ കൊള്ളയടിക്കപെടുന്നു എന്നിങ്ങനെ 
ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് ജൂണ്‍ 16 ന് കത്തയച്ചത്.

ഉദ്യോഗസ്ഥ നിയമനം,സ്ഥലം മാറ്റം തുടങ്ങിയ പ്രധാനപെട്ട ക്രമസമാധാന തീരുമാനങ്ങള്‍ തന്‍റെ അനുമതോയോടെ മാത്രമേ പാടുള്ളുവെന്നും ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Also Read:ഞങ്ങള്‍ അന്നേ പറഞ്ഞു;ഡോവലിന്‍റെ ആദ്യ പണി നേപ്പാളിനെന്ന്;നേപ്പാള്‍ ഭരണ കക്ഷിയില്‍ ഭിന്നത രൂക്ഷം!

 

കഴിഞ്ഞ വര്‍ഷം നാഗാലാന്‍ഡ്‌ ഗവര്‍ണറായി ചുമതലയേറ്റ ആര്‍എന്‍ രവി നാഗാ സമാധാന ചര്‍ച്ചകളില്‍ കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയായി പങ്കെടുത്തിരുന്നു.

നേരത്തെ സംസ്ഥാനത്ത് ദേശീയ പാത നിര്‍മ്മാണത്തില്‍ ഏര്‍പെട്ടവരെ തട്ടികൊണ്ട് പോകുകയും കൊള്ളയടിക്കുകയും ചെയ്ത സംഭവത്തില്‍ അന്വേഷണം 
നടത്തുന്നതിന് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കണം എന്ന് നിര്‍ദ്ദേശം നല്‍കിയിട്ടും നടപടിയുണ്ടായില്ല എന്ന പരാതിയും ഗവര്‍ണര്‍ക്കുണ്ട്.

എന്നാല്‍ ഈ കത്തിനോട് മുഖ്യമന്ത്രി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല,അതിനിടെ സംസ്ഥാനത്തെ ഭരണസഖ്യത്തിലെ പ്രധാന പാര്‍ട്ടിയായ ബിജെപിയിലും 
തര്‍ക്കം ഉടലെടുത്തിട്ടുണ്ട്,ഇവിടെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനെ മാറ്റണം എന്നാവശ്യപെട്ട് ഒരു വിഭാഗം നേതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്.

Also Read:രാഹുല്‍ ഗാന്ധിയുടെ നഷ്ടം;ബിജെപിയുടെ വടക്ക് കിഴക്കിലെ ചാണക്യന്‍!

 

ടോംജെന്‍ ഇംന അലോംഗ് ലോംഗ്കുമാറിനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണം എന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം.

അതേസമയം സംസ്ഥാനത്ത് ഭരണ പ്രതിസന്ധിയില്ലെന്ന നിലപാടിലാണ് സര്‍ക്കാരിനെ നയിക്കുന്ന നാഷണലിസ്റ്റ് ഡെമോക്രാറ്റിക്ക് പ്രൊഗ്രസ്സിവ് പാര്‍ട്ടി(NDPP)
അതിനിടെ ബിജെപിയിലെ പ്രശ്നങ്ങള്‍ സര്‍ക്കാരിനെ ബാധിക്കാതിരിക്കാനുള്ള ശ്രമങ്ങള്‍ നേതൃത്വം ആരംഭിച്ചിട്ടുണ്ട്,പാര്‍ട്ടിയിലെ ഒരു വിഭാഗം ഉന്നയിച്ച 
പരാതികള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ കേന്ദ്ര നേതൃത്വം ആരംഭിച്ചതായാണ് വിവരം.

Read More