ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ഹരിയാന നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.
തുടക്കത്തില്‍ മന്ദഗതിയിലായിരുന്ന പോളിംഗ് മെച്ചപ്പെട്ട നിലയിലേയ്ക്ക് കടക്കുകയാണ്. 3 മാണിവരെയുള്ള പോളിംഗ് റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ മഹാരാഷ്ട്രയില്‍ 40%വും ഹരിയാനയില്‍ 50%വുമാണ് പോളിംഗ് നടന്നത്.
രാവിലെ 7 മണിയ്ക്കാരംഭിച്ച പോളിംഗ് വൈകുന്നേരം 6 മണിയ്ക്ക് സമാപിക്കും.
ഹരിയാനയിലെ 90ഉം, മഹാരാഷ്ട്രയിലെ 288ഉം നിയോജക മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത് .
ഹരിയാനയില്‍ 1169 സ്ഥാനാര്‍ഥികളും മഹാരാഷ്ട്രയില്‍ 3237 സ്ഥാനാര്‍ഥികളുമടക്കം 4400 പേരാണ് ജനവിധി തേടുന്നത്.
എന്നാല്‍, പോളിംഗ് ശതമാനം കുറയുന്നത് ഇരു പാര്‍ട്ടികളെയും ആശങ്കപ്പെടുത്തുന്നുണ്ട്.
മഹാരാഷ്ട്രയിലും ഹരിയാനയിലും അധികാരത്തുടര്‍ച്ച ഉറപ്പിക്കാന്‍ ബിജെപി പോരാടുമ്പോള്‍ അധികാരത്തില്‍ തിരിച്ചെത്താനാണ് കോണ്‍ഗ്രസിന്റെ ശ്രമം.
മഹാരാഷ്ട്രയില്‍ ബിജെപി-ശിവസേന സഖ്യം പോരാടുമ്പോള്‍ എതിര് ചേരിയില്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യമാണ് നിലകൊള്ളുന്നത്.
അതേസമയം, ഹരിയാനയില്‍ ബിജെപി ഒറ്റയ്ക്ക് അങ്കത്തിനിറമ്പോള് മനോഹര്‍ ലാല്‍ ഖട്ടര്‍ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്, ജെജെപി, ഐഎന്‍എല്‍ഡി, ആപ്പ്, ബിഎസ്പി എന്നീ രാഷ്ട്രീയ പാര്‍ട്ടികളാണ് അങ്കത്തട്ടില്‍.