Home> India
Advertisement

ചർച്ച പരാജയം; രാഷ്ട്രപതി ഭവനിലേക്ക് JNU വിദ്യാർത്ഥികളുടെ മാർച്ചില്‍ സംഘർഷം

JNU വിദ്യാർത്ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു.

ചർച്ച പരാജയം; രാഷ്ട്രപതി ഭവനിലേക്ക് JNU വിദ്യാർത്ഥികളുടെ മാർച്ചില്‍ സംഘർഷം

ന്യൂഡല്‍ഹി: JNU വിദ്യാർത്ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു.

രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് ചെയ്യുകയായിരുന്ന JNU  വിദ്യാർത്ഥികളെ പോലീസ് തടഞ്ഞതിനെത്തുടർന്നാണ് വീണ്ടും സംഘർഷം ഉടലെടുത്തത്. 

JNU VC  M ജഗദേഷ് കുമാറിനെ മാറ്റണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. കൂടാതെ, VC  രാജിവെക്കാതെ സമരത്തിൽ നിന്നും പിന്മാറില്ലെന്നാണ് JNU  വിദ്യാർത്ഥികളുടെ നിലപാട്. വിസി രാജിവെക്കുംവരെ സമരം തുടരുമെന്നും വിദ്യാർത്ഥികൾ പറഞ്ഞു. 

മാനവ വിഭവശേഷി മന്ത്രാലയവുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്നാണ് വിദ്യാർത്ഥികൾ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് ചെയ്തത്. 

ഫീസ് വര്‍ധന പിന്‍വലിക്കണം, VC  രാജിവെക്കണം എന്നീ ആവശ്യങ്ങളില്‍ വിദ്യാര്‍ഥികള്‍ ഉറച്ചുനിന്നു. എന്നാല്‍, ഇക്കാര്യങ്ങള്‍ അംഗീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. കൂടാതെ, VC  ജഗദീഷ് കുമാറിനെ മാറ്റണമെന്ന ആവശ്യം നാളെ ചർച്ചചെയ്യാമെന്ന കേന്ദ്രസർക്കാരിന്‍റെ നിലപാടാണ് ചർച്ച പരാജയപ്പെടുന്നതിലേക്ക് വഴിതെളിച്ചത്.

പിന്നീടാണ്‌ വിദ്യാർത്ഥികള്‍ രാഷ്ട്രപതി ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. വിദ്യാർത്ഥി യൂണിയന്‍ അദ്ധ്യക്ഷ ഐഷി ഘോഷിന്‍റെ നേത്രുത്വത്തിലായിരുന്നു പ്രതിഷേധ മാര്‍ച്ച്‌ നടന്നത്. കൂടാതെ, ഈ  വിഷയത്തില്‍ അദ്ധ്യാപക യൂണിയന്‍റെ പിന്തുണയും വിദ്യാർത്ഥികൾക്കുണ്ട്. 

അതേസമയം, മാർച്ച് തടഞ്ഞതിനെത്തുടർന്ന് പോലീസും വിദ്യാർത്ഥികളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. വിദ്യാർത്ഥികൾക്കുനേരെ പോലീസ് ലാത്തിച്ചാർജ് നടത്തി. മലയാളികളടക്കം നിരവധി വിദ്യാർത്ഥികള്‍ അറസ്റ്റിലാണെന്നാണ് റിപ്പോര്‍ട്ട്. 

Read More