Home> India
Advertisement

മദ്രസയിൽ തടവിലായ 51 പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി

ലക്നൗവിലെ മദ്രസയിൽ തടവില്‍ കഴിയുകയായിരുന്ന 51 പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി. മദ്രസയുടെ നടത്തിപ്പുകാരന്‍ പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന പരാതിയെത്തുടര്‍ന്ന് മദ്രസ റെയ്ഡ് ചെയ്ത പൊലീസാണ് പെണ്‍കുട്ടികളെ മോചിപ്പിച്ചത്.

മദ്രസയിൽ തടവിലായ 51 പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി

ലക്നൗ: ലക്നൗവിലെ മദ്രസയിൽ തടവില്‍ കഴിയുകയായിരുന്ന 51 പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി. മദ്രസയുടെ നടത്തിപ്പുകാരന്‍ പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്ന പരാതിയെത്തുടര്‍ന്ന് മദ്രസ റെയ്ഡ് ചെയ്ത പൊലീസാണ് പെണ്‍കുട്ടികളെ മോചിപ്പിച്ചത്. 

മദ്രസ സൂക്ഷിപ്പുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരിക്കുകയാണ്. തടവില്‍ കഴിയുകയായിരുന്ന പെൺകുട്ടികൾഎഴുതിയ ചെറിയ കുറിപ്പുകളിലൂടെ അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് അവര്‍ പൊലീസിനെ വിവരമറിയിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് മദ്രസ റെയ്ഡ് ചെയ്തത്.

പരാതി ലഭിച്ച ഉടന്‍ തന്നെ ഞങ്ങള്‍ അവിടെ എത്തി. ബന്ദികളാക്കപ്പെട്ട 51 വിദ്യാർത്ഥികളായിരുന്നു അവിടെ ഉണ്ടായിരുന്നത്.
നടത്തിപ്പുകാരനെ അറസ്റ്റ് ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് പൊലീസ് സീനിയര്‍ സൂപ്രണ്ട് ദീപക് കുമാർ പറഞ്ഞു.

ഇയാള്‍ പെണ്‍കുട്ടികളെ മർദ്ദിക്കുകയും നിരന്തരമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായും പൊലീസ് സൂചിപ്പിച്ചു.

കേസില്‍ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ചൈൽഡ് വെൽഫെയർ കമ്മറ്റിയും ഇടപെട്ടിട്ടുണ്ടെന്നും ഉത്തര്‍പ്രദേശ് വെസ്റ്റ്‌ പൊലീസ് സൂപ്രണ്ട് വികാസ് തൃപതി പറഞ്ഞു.

Read More