Home> India
Advertisement

പീഡന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു; അധ്യാപകന്‍ അറസ്റ്റില്‍

വിദ്യാര്‍ഥിനിയോ രക്ഷിതാക്കളോ ഇതുവരെ പരാതി നല്‍കിയില്ല. തുടര്‍ന്ന് പൊലീസ് സ്വമേധയാ കേസെടുത്തു.

പീഡന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു; അധ്യാപകന്‍ അറസ്റ്റില്‍

മംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. ഹൊസ്മാര്‍ മഠത്തിന്‍റെ ഉടമസ്ഥതയില്‍ കാര്‍ക്കളയ്ക്കടുത്തുള്ള സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപകന്‍ നരാവി സ്വദേശി പ്രസാദ് കോട്യാനെയാണ് കാര്‍ക്കള ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപകനായ പ്രസാദ് സ്‌കൂള്‍ മുറിയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിക്കുന്നതിന്‍റെ ഒളിക്യാമറ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണു സംഭവം പുറത്തറിഞ്ഞത്. വിദ്യാര്‍ഥിനിയോ രക്ഷിതാക്കളോ ഇതുവരെ പരാതി നല്‍കിയില്ല. തുടര്‍ന്ന് പൊലീസ് സ്വമേധയാ കേസെടുത്തു.

ഉഡുപ്പി എസ്പി ലക്ഷ്മണ്‍ നിമ്പാര്‍ഗി സ്‌കൂളിലെത്തി ചോദ്യം ചെയ്തതോടെ അധ്യാപകന്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്നാണ് അറസ്റ്റുണ്ടായത്. മറ്റു ചില പെണ്‍കുട്ടികളെയും ഇയാള്‍ ചൂഷണം ചെയ്തതായി പൊലീസിനു സൂചന ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. മൂന്നു പെണ്‍കുട്ടികള്‍ക്കൊപ്പമുള്ള വീഡിയോ ഇയാളുടെ പക്കല്‍ നിന്നു കണ്ടെടുത്തതായും സൂചനയുണ്ട്.

  

Read More