Home> India
Advertisement

ജയലളിതയുടെ വസതി ഉടന്‍ സ്മാരകമാക്കും

ജയലളിതയുടെ വസതി ഉടന്‍ സ്മാരകമാക്കും

ചെന്നൈ: ജയലളിതയുടെ വസതിയായ പോയസ് ഗാർഡനിലെ വേദനിലയത്തിൽ റവന്യൂ, കോർപ്പറേഷൻ അധികൃതരുടെ മിന്നൽ പരിശോധന. കളക്ടറും ഉണ്ടായിരുന്നു.  വേദനിലയം ജയലളിതയുടെ സ്മാരകമാക്കാനുള്ള നടപടികൾ തുടങ്ങി.  ഇതിന്‍റെ ഭാഗമായാണ് പരിശോധന നടത്തുന്നത്.

 

 

സ്ഥലം സർവേ ചെയ്യാനാണ് റവന്യൂ, കോർപ്പറേഷൻ അധികൃതർ രാവിലെ എത്തിയത്. ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. വേദനിലയത്തിലെ രണ്ട് മുറികൾ ആദായനികുതിവകുപ്പ് റെയ്ഡുകളുടെ ഭാഗമായി സീൽ ചെയ്തതിനാലാണ് ആദായനികുതി വകുപ്പുദ്യോഗസ്ഥരും സ്ഥലത്തെത്തിയിരിയ്ക്കുന്നതെന്നാണ് വിവിരം. 

Read More