Home> India
Advertisement

ഡോണൾഡ് ട്രംപ്- നരേന്ദ്ര മോദി കൂടികാഴ്ച ജൂണ്‍ 26ന്; പാരിസ് ഉടമ്പടി, എച്ച്1 ബി വിസ ചര്‍ച്ചയാകും

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും യു.എസ് പ്രസിഡന്റ ഡൊണാള്‍ഡ് ട്രംപും ഈ മാസം 26ന് കൂടികാഴ്ച നടത്തും. ട്രംപ് അധികാരമേറ്റ ശേഷം ഇരുവരും നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്.

ഡോണൾഡ് ട്രംപ്- നരേന്ദ്ര മോദി കൂടികാഴ്ച ജൂണ്‍ 26ന്; പാരിസ് ഉടമ്പടി, എച്ച്1 ബി വിസ ചര്‍ച്ചയാകും

ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയും യു.എസ് പ്രസിഡന്റ ഡൊണാള്‍ഡ് ട്രംപും ഈ മാസം 26ന് കൂടികാഴ്ച നടത്തും. ട്രംപ് അധികാരമേറ്റ ശേഷം ഇരുവരും നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. 

ട്രംപ് അധികാരമേറ്റ ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ യുഎസ് യാത്രയാണിത്. ഇരു നേതാക്കളും മുമ്പ് പലവട്ടം ഫോണിൽ സംസാരിച്ചിരുന്നു. ജൂൺ 26ന് ഇരുവരും നേരിട്ടു കൂടിക്കാഴ്ച നടത്തും. 

പാരീസ് കാലാവസ്ഥ വ്യതിയാന കരാറില്‍ നിന്ന് യു.എസ് പിന്മാറിയതും ഇന്ത്യയെ കുറിച്ച് നടത്തിയ പരാമര്‍ശവും ഉഭയകക്ഷി ബന്ധത്തെ ബാധിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തിലലാണ് കൂടിക്കാഴ്ച. എച്ച് വണ്‍ ബി വീസ, വ്യാപാര കരാര്‍ എന്നിവയിലും രാജ്യത്തിന്‍റെ ആശങ്ക മോദി ട്രംപിനെ അറിയിക്കും.

മുൻ പ്രസിഡന്റ് ബറാക് ഒബാമയുമായി മോദി എട്ടുവട്ടം ചർച്ച നടത്തിയിട്ടുണ്ട്. മോദി മൂന്നുവട്ടം വാഷിങ്ടൻ സന്ദർശിച്ചു. 2015ൽ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി ഒബാമ പങ്കെടുക്കുകയും ചെയ്തു.

Read More