Home> India
Advertisement

പ്രധാനമന്ത്രി എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു

 പ്രധാനമന്ത്രി എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ വിശ്വാസികള്‍ക്കും ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു. ക്രിസ്മസ് ഓരോരുത്തരുടെയും ജീവിതത്തില്‍ കൂടുതല്‍ സന്തോഷവും സമാധാനവും അഭിവൃദ്ധിയും കൈവരിക്കുവാന്‍ ഇടയാക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസിച്ചു.

യേശുക്രിസ്തു നല്‍കിയിട്ടുള്ള സമാധാന സന്ദേശവും ഐക്യവും അനുകമ്പയും നമ്മെ പ്രചോദിതരാക്കട്ടെയെന്നും. ഐക്യവും സമാധാനവും സാഹോദര്യവും സമൂഹത്തില്‍ നിലനില്‍ക്കുവാന്‍ ഈ ദിനം ഉപകരിക്കട്ടെയെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

Read More