Home> India
Advertisement

പ്രധാനമന്ത്രിയുടെ രണ്ടു ദിവസത്തെ സൗദി സന്ദര്‍ശനം ഇന്ന്‍ ആരംഭിക്കും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടു ദിവസത്തെ സൗദി സന്ദര്‍ശനം ഇന്നാരംഭിക്കും.

പ്രധാനമന്ത്രിയുടെ രണ്ടു ദിവസത്തെ സൗദി സന്ദര്‍ശനം ഇന്ന്‍ ആരംഭിക്കും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടു ദിവസത്തെ സൗദി സന്ദര്‍ശനം ഇന്നാരംഭിക്കും. 

 

 

നാളെ ആരംഭിക്കുന്ന ആഗോള നിക്ഷേപ സമ്മേളനമായ ഫൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്‍റ്  ഇനിഷ്യേറ്റീവ് സംഗമത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. സന്ദര്‍ശനത്തിന്‍റെ ഭാഗമായി സല്‍മാന്‍ രാജാവുമായും കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാനുമായും അദ്ദേഹം ചര്‍ച്ച നടത്തും.

നിക്ഷേപ സഹകരണം, ഉഭയകക്ഷി ബന്ധം എന്നിവ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് പ്രധാനമന്ത്രി സൗദി സന്ദര്‍ശിക്കുന്നത്. സൗദി പങ്കാളിത്തത്തോടെ മഹാരാഷ്ട്രയില്‍ ഒരുങ്ങാനിരിക്കുന്ന ഓയില്‍ റിഫൈനറിയുടെ തുടര്‍ നടപടിക്കുള്ള കരാര്‍ സന്ദര്‍ശനത്തില്‍ ഇന്ന്‍ ഒപ്പുവക്കും.

മാത്രമല്ല ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ ഔട്ട്‌ലെറ്റുകള്‍ സൗദിയില്‍ തുടങ്ങാനുള്ള കരാറും ഒപ്പുവെക്കുമെന്നാണ് വിവരം. റുപിയാ കാര്‍ഡിന്‍റെ ഔദ്യോഗിക' പ്രകാശനവും പ്രധാനമന്ത്രി നിര്‍വഹിക്കും. 

അതേസമയം നരേന്ദ്ര മോദിക്ക് വ്യോമപാത നിഷേധിച്ചു കൊണ്ടുള്ള പാകിസ്ഥാന്‍റെ നടപടി അന്താരാഷ്ട്ര വൈമാനിക ഉടമ്പടികളുടെ ലംഘനമാണെന്നും നടപടിക്കെതിരെ അന്തര്‍ദേശീയ സിവില്‍ ഏവിയേഷന്‍ സംഘടനയെ സമീപിക്കുമെന്നും ഇന്ത്യ പ്രതികരിച്ചു. 

ഇത് മൂന്നാമത്തെ തവണയാണ് ഇന്ത്യന്‍ നേതാക്കള്‍ക്ക് വ്യോമപാത ഉപയോഗിക്കാന്‍ പാക്കിസ്ഥാന്‍ അനുമതി നിഷേധിക്കുന്നത്. രണ്ടുപ്രാവശ്യം പ്രധാനമന്ത്രിയ്ക്കും ഒരു തവണ രാഷ്‌ട്രപതിക്കുമാണ് വ്യോമപാത നിഷേധിച്ചത്.   

Read More