Home> India
Advertisement

സാമ്പത്തിക സര്‍വ്വെ റിപ്പോര്‍ട്ട്: അഞ്ചു ട്രില്യണ്‍ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള രൂപരേഖ

സമ്പദ്‌വ്യവസ്ഥ എട്ട് ശതമാനം നിരക്കില്‍ വളര്‍ന്നാല്‍ മത്രമേ 2025 ല്‍ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥ എന്ന ഇന്ത്യയുടെ ലക്‌ഷ്യം കൈവരിക്കാനാവൂ.

സാമ്പത്തിക സര്‍വ്വെ റിപ്പോര്‍ട്ട്: അഞ്ചു ട്രില്യണ്‍ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള രൂപരേഖ

ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ സമര്‍പ്പിച്ച സാമ്പത്തിക സര്‍വ്വെ റിപ്പോര്‍ട്ട് അഞ്ചു ട്രില്യണ്‍ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള രൂപരേഖയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 

 

 

സാമൂഹിക സുരക്ഷ, സാങ്കേതിക വിദ്യ, ഊര്‍ജസംരക്ഷണം തുടങ്ങിയവയില്‍ രാജ്യം കൈവരിച്ച നേട്ടങ്ങളും സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടിലൂടെ മനസിലാക്കാമെന്നും മോദി പറഞ്ഞു.

2019-20 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ സമ്പദ്‌വ്യവസ്ഥ ഏഴ് ശതമാനം നിരക്കില്‍ വളരുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 5.8 ശതമാനമായിരിക്കും ധനകമ്മിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സമ്പദ്‌വ്യവസ്ഥ എട്ട് ശതമാനം നിരക്കില്‍ വളര്‍ന്നാല്‍ മത്രമേ 2025 ല്‍ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥ എന്ന ഇന്ത്യയുടെ ലക്‌ഷ്യം കൈവരിക്കാനാവൂ.  പുതിയ തൊഴിലുകള്‍ സൃഷ്ടിക്കുന്നതിനാണ് രാജ്യം ഇനി പ്രാധാന്യം നല്‍കേണ്ടത്. ഇതിനായി സ്വകാര്യ നിക്ഷപം പ്രോത്സാഹിപ്പിക്കാന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 

Read More