Home> India
Advertisement

Modi - Pope Francis Meet: മാർപാപ്പ - മോദി കൂടികാഴ്ച: പോപ്പിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി

ഇന്നലെ രാവിലെ റോമിലെത്തിയ പ്രധാനമന്ത്രി നരേനദ്ര മോദി യൂറോപ്യൻ യൂണിയൻ കൗ‍ണ്‍സിലിന്‍റെയും കമ്മീഷന്‍റെയും പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Modi - Pope Francis Meet: മാർപാപ്പ - മോദി കൂടികാഴ്ച: പോപ്പിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി

വത്തിക്കാൻ സിറ്റി: ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ റോമിലെത്തിയ (Rome) പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) വത്തിക്കാനിൽ ആഗോള ക്രൈസ്തവ സഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി (Pope Francis) കൂടിക്കാഴ്ച നടത്തി. ഇന്ത്യൻസമയം ഉച്ചയ്ക്ക് 12 മണിയോടെയാണ്  മാർപാപ്പയുടെ വസതിയായ വത്തിക്കാൻ പാലസിലേക്ക് (Vatican Palace) മോദി എത്തിയത്. മാർപാപ്പയുമായി പ്രധാനമന്ത്രി ഒന്നേകാൽ മണിക്കൂറിലേറെയാണ് ചർച്ച നടത്തിയത്. മാർപാപ്പയെ പ്രധാനമന്ത്രി ഇന്ത്യയിലേക്കു ക്ഷണിക്കുകയും ചെയ്തു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും പ്രധാനമന്ത്രിയെ അനുഗമിച്ചു. പോപ്പും പ്രധാനമന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ച അതീവ ഹൃദ്യമായിരുന്നുവെന്ന് വിദേശകാര്യമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ഇന്ത്യയിലെ കൊവിഡ് സാഹചര്യം ഇരുവരും ചർച്ച ചെയ്തു. രണ്ട് കൊവിഡ് തരംഗങ്ങളെ രാജ്യം എങ്ങനെ അതിജീവിച്ചുവെന്ന് മോദി മാർപാപ്പയോട് വിശദീകരിച്ചു. കൊവിഡിൽ ഇന്ത്യയിലുണ്ടായ മരണങ്ങളിൽ പോപ്പ് അനുശോചനം രേഖപ്പെടുത്തി. കാലാവസ്ഥാ വ്യതിയാനവും ദാരിദ്ര നിർമാർജനവും ഇരുവരും ചർച്ച ചെയ്തു. 

Also Read: India Covid Updates: ആശ്വാസം.. 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 14,313 കേസുകൾ

 

മാർപാപ്പയെ സന്ദർശിച്ച ശേഷം വത്തിക്കാൻ വിദേശകാര്യ സെക്രട്ടറി കർദിനാൾ പിയത്ര പരോളിൻ ഉൾപ്പെട്ട പ്രതിനിധി സംഘവുമായും മോദി കൂടിക്കാഴ്ച നടത്തി.  ഇന്നലെ രാവിലെ റോമിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി യൂറോപ്യൻ യൂണിയൻ കൗ‍ണ്‍സിലിന്‍റെയും കമ്മീഷന്‍റെയും പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇറ്റയിലെ പിയാസ ഗാന്ധിയിലും മോദി സന്ദര്‍ശനം നടത്തി. ഗാന്ധി ശില്പത്തിൽ പൂക്കളര്‍പ്പിച്ച മോദി അവിടെ ഇന്ത്യൻ വംശജരുമായി സംസാരിച്ചു. 

മാർപാപ്പയെ വത്തിക്കാനിൽ സന്ദർശിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. 1955 ജൂണിൽ ജവഹർലാൽ നെഹ്റുവാണ് ആദ്യ പ്രധാനമന്ത്രി. 1981 നവംബറിൽ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ഇറ്റലി സന്ദർശിച്ചപ്പോൾ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. 1997 സെപ്റ്റംബറിൽ പ്രധാനമന്ത്രി ഐ.കെ.ഗുജ്റാളും 2000 ജൂണിൽ പ്രധാനമന്ത്രി എ.ബി.വാജ്പേയിയും ജോൺപോൾ മാർപാപ്പയെ 

Also Read: Pegasus Spyware Case : പെഗാസസ് സ്പൈവെയർ കേസിൽ സുപ്രീം കോടതി അന്വേഷണത്തിന് വിദഗ്ദ്ധസമിതിയെ നിയോഗിച്ചു

 

ഇന്ത്യയിലെ സാമുദായിക വിഷയങ്ങളിൽ അന്താരാഷ്ട്ര സമൂഹം ഉയര്‍ത്തുന്ന വിമര്‍ശനങ്ങൾ കൂടിക്കാഴ്ച കൂടുതൽ ശ്രദ്ധേയമാക്കും. മാര്‍പ്പാപ്പയുമായുള്ള കൂടിക്കാഴ്ചയിലൂടെ ഐക്യത്തിന്‍റെ സന്ദേശം നൽകാനാകും പ്രധാനമന്ത്രി ശ്രമിക്കുക. 1999-ൽ ജോണ്‍ പോൾ രണ്ടാമൻ ഇന്ത്യയിലെത്തിയിട്ടുണ്ട്. 

ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ റോമിലെത്തിയ (Rome) പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് (Prime Minister Narendra Modi) ഉജ്വല സ്വീകരണമാണ് ഒരുക്കിയത്. മോദിയുടെ വരവ് ആഘോഷമാക്കിയ ഇന്ത്യൻ സമൂഹം മൂവർണക്കൊടി (Tricolor flag) വീശി മോദിയുടെ പേരുവിളിച്ചും പാട്ടുപാടി നൃത്തംചെയ്തും സ്വാഗതമോതി. ഗ്ലാസ്ഗോയിൽ നവംബർ 1, 2 തീയതികളിൽ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി മോദി നാളെ വൈകിട്ട് യാത്ര തിരിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

 

Read More