Home> India
Advertisement

എല്ലാ ഭാരതീയര്‍ക്കും ദീപാവലി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

എല്ലാ ഭാരതീയര്‍ക്കും ദീപാവലി ആശംസകള്‍ നേര്‍ന്ന്  പ്രധാനമന്ത്രി നരേന്ദ്രമോദി


എല്ലാ ഭാരതീയര്‍ക്കും ദീപാവലി ആശംസകള്‍ നേര്‍ന്ന്   പ്രധാനമന്ത്രി നരേന്ദ്രമോദി

New Delhi: എല്ലാ ഭാരതീയര്‍ക്കും  സന്തോഷപ്രദമായ   ദീപാവലി ആശംസകള്‍ നേര്‍ന്ന്  പ്രധാനമന്ത്രി നരേന്ദ്രമോദി... 

"എല്ലാവര്‍ക്കും ഏറെ തിളക്കമേറിയതും സന്തോഷപ്രദവുമായി ദീപാവലി ആശംസിക്കുന്നു. എല്ലാവര്‍ക്കും ആരോഗ്യത്തോടേയും സമ്പദ് സസമൃദ്ധിയോടെയും ജീവിക്കാനാകട്ടെ", പ്രധാനമന്ത്രി  (Prime Minister Narendra Modi) ട്വീറ്റ് ചെയ്തു.

കൂടാതെ, ഇത്തവണയും ദീപാവലി (Deepawali)  അദ്ദേഹം സൈനികര്‍ക്കായി സമര്‍പ്പിച്ചു.  ദീപാവലി ദീപം സൈനികര്‍ക്കായി ജ്വലിപ്പിക്കാമെന്നും അവരുടേത്  സമാനതകളില്ലാത്ത ധീരതയെന്നും  പ്രധാനമന്ത്രി (PM Modi) Pഓര്‍മ്മിപ്പിച്ചു. 

രാജ്യത്തെ മുഴുവന്‍ ജനങ്ങളും ഇന്ന് ദീപാവലി ആഘോഷിക്കുമ്പോള്‍ ഒരു വിളക്ക് രാജ്യസുരക്ഷയ്ക്കായി അതിര്‍ത്തി കാക്കുന്ന സൈന്യത്തിനായും തെളിയിക്കണമെന്ന്  പ്രധാനമന്ത്രി  നരേന്ദ്രമോദി ആഹ്വാനം ചെയ്തു. ഈ ദീപാവലി നാളില്‍ നമുക്കൊരുമിച്ച് ധീരസൈനികര്‍ക്കായി ദീപം ജ്വലിപ്പിക്കാം. സൈനികര്‍ ഈ രാജ്യത്തിനായി നല്‍കിക്കൊണ്ടിരിക്കുന്ന സേവനം വാക്കുകള്‍കൊണ്ട് അളക്കാനാവില്ല. സമാനതകളില്ലാത്ത ധീരതയാണ് സൈനികരുടേത്. അത്തരം ധീരസൈനികരുടെ കുടുംബാംഗങ്ങളോട് രാജ്യം കടപ്പെട്ടിരിക്കുന്നു, അദ്ദേഹം പറഞ്ഞു.

Also read: ഇന്ന് ദീപാവലി, ഏറെ കരുതലോടെയാവാം ഇത്തവണ ആഘോഷങ്ങള്‍

മന്‍ കീ ബാതില്‍ മുമ്പ് പ്രക്ഷേപണം ചെയ്ത ഒരു പ്രസംഗത്തില്‍ സൈനികരെ ആദരിച്ച് ദീപം തെളിയിക്കാന്‍ ചെയ്ത ആഹ്വാനത്തിന്‍റെ  ശബദ്‌സന്ദേശത്തിന്‍റെ ഭാഗവും ട്വീറ്റില്‍ നരേന്ദ്രമോദി ചേര്‍ത്തിട്ടുണ്ട്. സൈനികര്‍ക്കൊപ്പം കൊറോണ പ്രതിരോധപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന എല്ലാ ആരോഗ്യപ്രവര്‍ത്തകരേയും പ്രധാനമന്ത്രി അനുസ്മരിക്കുകയും അനുമോദിക്കുകയും  ചെയ്തു.

 

 

Read More