Home> India
Advertisement

PM Kisan Nidhi Yojana Update: കർഷകർക്ക് സന്തോഷവാർത്ത..! പിഎം കിസാൻ സമ്മാൻ നിധിയുടെ 11-ാം ഗഡു ഈ മാസം 31ന് അക്കൗണ്ടിലെത്തും

പ്രധാനമന്ത്രി കിസാൻ നിധിക്കായി കാത്തിരിക്കുന്ന കർഷകർക്ക് ഒരു സന്തോഷ വാർത്ത. യോജനയുടെ 11-ാം ഗഡു ഈ മാസം അവസാനം കർഷകരുടെ അക്കൗണ്ടിൽ എത്തും

 PM Kisan Nidhi Yojana Update: കർഷകർക്ക് സന്തോഷവാർത്ത..! പിഎം കിസാൻ സമ്മാൻ നിധിയുടെ 11-ാം ഗഡു ഈ മാസം 31ന് അക്കൗണ്ടിലെത്തും

PM Kisan Nidhi Yojana 11th installment: പ്രധാനമന്ത്രി കിസാൻ നിധിക്കായി കാത്തിരിക്കുന്ന കർഷകർക്ക് ഒരു സന്തോഷ വാർത്ത.  യോജനയുടെ 11-ാം ഗഡു ഈ മാസം അവസാനം കർഷകരുടെ അക്കൗണ്ടിൽ എത്തും   

എന്നാൽ, ഈ തുക ലഭിക്കാൻ കർഷകർക്ക് ഒരു പ്രധാന കാര്യം നടപ്പാക്കേണ്ടതുണ്ട്. അതായത്  കർഷകർ തങ്ങളുടെ  ഇ-കെവൈസി പൂർത്തിയാക്കിയിരിയ്ക്കണം. ഇ-കെവൈസി  പൂർത്തിയാക്കാത്ത കർഷകർക്ക് ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കില്ല. ഇ-കെവൈസി ( PM Kisan Nidhi Yojana e-KYC) നടത്തുന്നതിനുള്ള അവസാന തീയതിയും 2022 മെയ് 31 ആണ്. ഈ പ്രക്രിയ പൂർത്തിയാക്കാത്ത കർഷകന് ഭാവിയിൽ പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ പ്രയോജനം ലഭിക്കില്ല എന്ന് സർക്കാർ നൽകുന്ന മുന്നറിയിപ്പിൽ പറയുന്നു.  

Also Read:  Sukanya Samriddhi Yojana Update: സുകന്യ സമൃദ്ധി യോജനയില്‍ 5 വലിയ മാറ്റങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

e-KYC എങ്ങനെ പൂർത്തിയാക്കാം:- 

ഇ-കെവൈസി (eKYC) പൂർത്തിയാക്കുന്നതിനായി ആദ്യം  പിഎം കിസാൻ യോജനയുടെ ഔദ്യോഗിക പോർട്ടൽ https://pmkisan.gov.in/. സന്ദർശിക്കുക 

ഹോംപേജിൽ, 'Farmers Corner'എന്ന ഓപ്ഷനില്‍  ക്ലിക്ക് ചെയ്യുക, തുടർന്ന് 'e-KYC' ഓപ്ഷൻ തിരഞ്ഞെടുക്കുക.

ഒരു പുതിയ പേജ് ദൃശ്യമാകും, ഇവിടെ നിങ്ങളുടെ ആധാർ കാർഡ് വിശദാംശങ്ങൾ പൂരിപ്പിക്കേണ്ടതുണ്ട്, തുടർന്ന് സേര്‍ച്ച്‌  ടാബിൽ ക്ലിക്ക് ചെയ്യുക.

Also Read: LPG Subsidy Update: സർക്കാർ എൽപിജി സബ്‌സിഡി നല്‍കിത്തുടങ്ങി, നിങ്ങളുടെ അക്കൗണ്ടില്‍ പണമെത്തിയോ? എങ്ങിനെ അറിയാം

ഇതിനുശേഷം നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു OTP വരും. 

OTP നൽകി 'OTP സമർപ്പിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ഇ-കെവൈസി ഇതോടെ പൂർത്തിയാകും.

PM Kisan Nidhi Yojana എന്നത്   രാജ്യത്തുടനീളമുള്ള കർഷകരെ സാമ്പത്തികമായി സഹായിയ്ക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ്. 2019 ലാണ് പിഎം കിസാൻ സമ്മാൻ നിധി യോജന ആരംഭിച്ചത്.  

പിഎം കിസാൻ സമ്മാൻ നിധി യോജന പ്രകാരം ഓരോ വർഷവും രാജ്യത്തെ കോടിക്കണക്കിന് കർഷകർക്ക് 6,000 രൂപ കേന്ദ്ര സര്‍ക്കാര്‍ നല്‍കി വരികയാണ്.  2000 രൂപയുടെ മൂന്ന് ഗഡുക്കളായാണ് തുക കര്‍ഷരുടെ  ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തുക. ഈ തുക നേരിട്ട് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുടെ ബാങ്ക്  അക്കൗണ്ടുകളില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. പദ്ധതി പ്രകാരമുള്ള പതിനൊന്നാം ഗഡുവാണ് ഈ മാസം (മെയ്) 31ന്  വിതരണം ചെയ്യുന്നത്.  

  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
Read More