Home> India
Advertisement

ഫഡ്നാവിസിനേയും അജിത്‌ പവാറിനേയും അഭിനന്ദിച്ച് പ്രധാനമന്ത്രി

ഇരുവരും മഹാരാഷ്ട്രയുടെ ശോഭന ഭാവിക്കായി മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് തനിക്കുറപ്പുണ്ടെന്ന്‍ അദ്ദേഹം ട്വീറ്റ് ചെയ്തു.

ഫഡ്നാവിസിനേയും അജിത്‌ പവാറിനേയും അഭിനന്ദിച്ച് പ്രധാനമന്ത്രി

മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ മഹാനാടകം അവസാനിപ്പിച്ച്‌ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ദേവേന്ദ്ര ഫഡ്നാവിസിനേയും ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത്‌ പവാറിനേയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

തന്‍റെ ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നത്. 'മുഖ്യമന്ത്രിയായി അധികാരമേറ്റ ദേവേന്ദ്ര ഫഡ്നാവിസിനും ഉപമുഖ്യമന്ത്രി അജിത്‌ പവാറിനും ആശംസകള്‍ നേരുന്നു. ഇരുവരും മഹാരാഷ്ട്രയുടെ ശോഭന ഭാവിക്കായി മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് തനിക്കുറപ്പുണ്ടെന്ന്‍ അദ്ദേഹം ട്വീറ്റ് ചെയ്തു. 

 

 

സംസ്ഥാനത്ത് Shivsena-NCP-Congress സഖ്യം സര്‍ക്കാരുണ്ടാക്കാന്‍ വേണ്ടി ഗവര്‍ണറെ കാണാനിരുന്ന സാഹചര്യത്തിലാണ് ഈ അപ്രതീക്ഷിത നാടകം അരങ്ങേറിയത്. 

ജനം പിന്തുണച്ചുവെന്ന്‍ അധികാരമേറ്റ ശേഷം ഫഡ്നാവിസ് പ്രതികരിച്ചു. സ്ഥിരതയുള്ള സര്‍ക്കാരാണ് വേണ്ടതെന്ന്‍ അജിത്‌ പവാറും പറഞ്ഞു. 

തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരുമാസത്തിലധികമായിട്ടും തീര്‍പ്പുകല്‍പ്പിക്കാന്‍ കഴിയാതിരുന്ന രാഷ്ട്രീയ നാടകത്തിന് ഒടുവില്‍ പരിസമാപ്തി. 

Read More