Home> India
Advertisement

അക്രമ സംഭവങ്ങളിൽ തീവ്രദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി

അക്രമ സംഭവങ്ങളിൽ തീവ്രദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി

കോടതി വിധിക്കെതിരെ ദേര സച്ചാ സൗദ അനുയായികള്‍ നടത്തുന്ന ആക്രമ സംഭവങ്ങളെ പ്രധാനമന്ത്രി അപലപിച്ചു. 

തന്‍റെ പ്രതികരണത്തില്‍ അക്രമ സംഭവങ്ങളിൽ തീവ്രദുഃഖം രേഖപ്പെടുത്തുന്നതായി അദ്ദേഹം അറിയിച്ചു. അക്രമത്തെ ശക്തമായി അപലപിക്കുകയും സമാധാനം നിലനിർത്താൻ എല്ലാവരോടും ആവശ്യപ്പെടുകയും ചെയ്യുന്നതായി മോദി തന്‍റെ ട്വീ​റ്ററിലൂടെ വ്യക്തമാക്കി. 

സമാധാനം പുന:സ്ഥാപിക്കാന്‍ ഉദ്യോഗസ്ഥരോട് മുഴുസമയം പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്നും സാധ്യമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്നും മോദി പറഞ്ഞു

ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് അ​ജി​ത് ഡോ​വ​ൽ, കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി രാ​ജീ​വ് മെ​ഹ്റി​ഷി എ​ന്നി​വ​രു​മാ​യി സ്ഥി​തി​ഗ​തി​ക​ൾ ച​ർ​ച്ച ചെ​യ്ത​താ​യി മോ​ദി ട്വീ​റ്റ് ചെ​യ്തു. 

അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി രാ​ജ്നാ​ഥ് സിം​ഗ് പ​ഞ്ചാ​ബ്, ഹ​രി​യാ​ന മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി ഫോ​ണി​ൽ സം​സാ​രി​ക്കുകയും ക​ലാ​പം അ​ടി​ച്ച​മ​ർ​ത്താ​ൻ ഇ​രു സം​സ്ഥാ​ന​ങ്ങ​ൾ​ക്കും കേ​ന്ദ്ര സ​ഹാ​യം ഉ​റ​പ്പു ന​ൽ​കുകയും ചെയ്തു. 

ഹ​രി​യാ​ന സ​ർ​ക്കാ​രി​ന്‍റെ അ​ഭ്യ​ർ​ഥ​ന​യ​നു​സ​രി​ച്ചു കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം 167 കമ്പനി കേ​ന്ദ്ര സേ​ന​യെ അയച്ചിട്ടുണ്ട്. 

എന്നാല്‍ ബിജെപി എംപിയായ സാക്ഷി മഹാരാജിന്‍റെ വ്യത്യസ്ഥ പ്രതികരണം ദേശീയ ശ്രദ്ധ ആകര്‍ഷിച്ചു. ബലാത്സംഗക്കേസില്‍ ശിക്ഷ വിധിച്ച കോടതിയെ കുറ്റപ്പെടുത്തിയും പ്രതി ഗുര്‍മീത് റാം റഹിമിനെ പിന്തുണച്ചും അദ്ദേഹം സംസാരിച്ചു. 

വളരെ ദയാലുവാണ് ഗുര്‍മീത് റാം, ആരാണ് ശരി? കോടിക്കണക്കിന് പേര്‍ ദൈവമായി കാണുന്ന രാം റഹീമിനെതിരെ പരാതി നല്‍കിയ പെണ്‍ക്കുട്ടിയുടെ ഭാഗം ശരിയാണോ? അദ്ദേഹത്തെ പോലുള്ള ഒരു മഹാ മനുഷ്യനെയാണ് കോടതി കുറ്റക്കാരനാക്കിയിരിക്കുന്നതെന്നും സാക്ഷി മഹാരാജ് പറഞ്ഞു. ഇന്ത്യന്‍ സംസ്‌കാരത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് ഈ കോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു. 

ബിജെപി പാര്‍ട്ടി നേതൃത്വം സാക്ഷി മഹാരാജിന്‍റെ പ്രതികരണത്തെ അവഗണിച്ചു.  എന്നാല്‍,  താനൊരിക്കലും അദ്ദേഹത്തിന്‍റെ പ്രതികരണത്തെ അനുകൂലിക്കുന്നില്ല എന്നും ഇത് അദ്ദേഹത്തിന്‍റെ വ്യക്തിപരമായ കാഴ്ചപ്പാട് ആണെന്നും നീതിന്യായ വ്യവസ്ഥയെ ചോദ്യം ചെയ്യുന്നത് ശരിയല്ല എന്നും പാര്‍ട്ടി നേതാവ് കൈലാഷ് വിജയ്‌വാര്‍ഗിയ അഭിപ്രായപ്പെട്ടു.

Read More