Home> India
Advertisement

സംസ്ഥാനത്ത് പതിനൊന്നാം ദിവസവും ഇന്ധന വില കുറഞ്ഞു

സംസ്ഥാനത്ത് തുടർച്ചയായ പതിനൊന്നാം ദിവസവും ഇന്ധന വില കുറഞ്ഞു.

സംസ്ഥാനത്ത് പതിനൊന്നാം ദിവസവും ഇന്ധന വില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ പതിനൊന്നാം ദിവസവും ഇന്ധന വില കുറഞ്ഞു. 

പെട്രോളിന് 41 പൈസയും ഡീസലിന് 31 പൈസയുമാണ് കുറഞ്ഞത്. ഇതോടെ, തിരുവനന്തപുരത്ത് പെട്രോള്‍ വില 80.14 രൂപയും ഡീസലിന് 73.9 രൂപയുമായി. കൊച്ചിയിൽ പെട്രോളിന് 78.87 രൂപയും ഡീസലിന് 71.90 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 79.12 രൂപയും ഡീസലിന് 72 .16 രൂപയുമാണ് നിരക്ക്.

സംസ്ഥാന സർക്കാർ പെട്രോൾ-ഡീസൽ വിൽപ്പന നികുതി ഒരു രൂപ കുറച്ചതാണ് സംസ്ഥാനത്ത് ഇന്ധന വില കുറയാന്‍ കാരണമെങ്കില്‍ രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുറയുന്നതാണ് ഇന്ത്യയില്‍ നേരിയ തോതിൽ ഇന്ധന വില കുറയാൻ കാരണം. 11 ദിവസത്തിനുള്ളിൽ പെട്രോളിന് 1.48 രൂപയും ഡീസലിന് 1.11 രൂപയുമാണ് കുറഞ്ഞത്. 

അതേസമയം, 77.02 രൂപയാണ് ഡല്‍ഹിയിലെ പെട്രോള്‍ വില. കൊല്‍കത്തയില്‍ 79.68 രൂപയും മുംബൈയില്‍ 84.84 രൂപയുമാണ് പെട്രോള്‍ വില. ചെന്നൈയില്‍ 79.95 രൂപയാണ് പെട്രോള്‍ വില. 

കൂടാതെ, ഡല്‍ഹിയില്‍ 68.28 രൂപയും കൊല്‍കത്തയില്‍ 70.83 രൂപയുമാണ് ഡീസലിന് വില. മുംബൈയില്‍ 72.70 രൂപയും ചെന്നൈയില്‍ 72.08 രൂപയുമാണ് വില.

 

Read More