Home> India
Advertisement

പൊതുസ്ഥലത്ത് മലമൂത്രവിസര്‍ജ്ജനം നടത്തിയവര്‍ക്ക് പൂമാലയും മധുരവും ഒപ്പം ഉപദേശവും

പൊതുസ്ഥലത്ത് മലമൂത്രവിസര്‍ജ്ജനം നടത്തുന്നവര്‍ക്കെതിരെ വ്യത്യസ്ത നടപടിയുമായി അലിഡഢ് മുനിസിപ്പല്‍ കമ്മീഷണര്‍. തുറസായ ഇടങ്ങളില്‍ മലമൂത്രവിസര്‍ജ്ജനം നടത്തുന്നവരെ തെരഞ്ഞുപിടിച്ച് അവര്‍ക്ക് പൂമാലയിട്ടും മധുരം നല്‍കിയുമാണ് ശൗചാലങ്ങള്‍ ഉപയോഗിക്കേണ്ടതിന്‍റെ പ്രധാന്യം കമ്മീഷണറും സംഘവും ബോധ്യപ്പെടുത്തിയത്.

പൊതുസ്ഥലത്ത് മലമൂത്രവിസര്‍ജ്ജനം നടത്തിയവര്‍ക്ക് പൂമാലയും മധുരവും ഒപ്പം ഉപദേശവും

അലിഗഢ്: പൊതുസ്ഥലത്ത് മലമൂത്രവിസര്‍ജ്ജനം നടത്തുന്നവര്‍ക്കെതിരെ വ്യത്യസ്ത നടപടിയുമായി അലിഡഢ് മുനിസിപ്പല്‍ കമ്മീഷണര്‍. തുറസായ ഇടങ്ങളില്‍ മലമൂത്രവിസര്‍ജ്ജനം നടത്തുന്നവരെ തെരഞ്ഞുപിടിച്ച് അവര്‍ക്ക് പൂമാലയിട്ടും മധുരം നല്‍കിയുമാണ് ശൗചാലങ്ങള്‍ ഉപയോഗിക്കേണ്ടതിന്‍റെ പ്രധാന്യം കമ്മീഷണറും സംഘവും ബോധ്യപ്പെടുത്തിയത്. 

ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് സംഭവം. ദീപാവലി ദിനത്തില്‍ സ്വച്ഛതയുടെ സന്ദേശം പ്രചരിപ്പിക്കുന്നതിനായി മുനിസിപ്പല്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം ഇറങ്ങുകയായിരുന്നു. ശൗചാലയങ്ങള്‍ ഉപയോഗിക്കാതെ പൊതുസ്ഥലത്ത് മലമൂത്രവിസര്‍ജ്ജനം നടത്തിയ യുവാക്കളെ ബോധവത്ക്കരിക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന്  മുനിസിപ്പല്‍ കമ്മീഷണര്‍ പറഞ്ഞു. 

പ്രധാനമന്ത്രിയുടെ സ്വച്ഛത അഭിയാനില്‍ പങ്കാളികളാകാന്‍ ആഹ്വാനം ചെയ്യുന്ന നിരവധി പ്രചാരണ പരിപാടികള്‍ സജീവമാണെങ്കിലും ഇപ്പോഴും നിരവധി പേര്‍ ശൗചാലയങ്ങള്‍ ഉപയോഗിക്കാന്‍ വിമുഖത കാണിക്കുന്നുവെന്നാണ് മുനിസിപ്പല്‍ കമ്മീഷണറുടെ വിലയിരുത്തല്‍. നേരിട്ട് സംവദിക്കുന്ന രീതിയില്‍ ബോധവത്ക്കരണം നവീകരിക്കുന്നതോടെ കൂടുതല്‍ പേരിലേക്ക് ഈ സന്ദേശം എത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥര്‍. 

Read More