Home> India
Advertisement

RSS Chief Mohan Bhagwat: 'ഇന്ത്യ' എന്നതിന് പകരം 'ഭാരത്' എന്ന വാക്ക് ഉപയോഗിക്കാൻ ശീലിക്കൂ... ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്

RSS Chief Mohan Bhagwat: 'നമ്മുടെ രാജ്യം ഭാരതമാണ്‌, എല്ലാ പ്രായോഗിക മേഖലകളിലും ‘ഇന്ത്യ’ എന്ന വാക്ക് ഉപയോഗിക്കുന്നത് അവസാനിപ്പിച്ച്‌ ഭാരതം എന്ന പേര് ഉപയോഗിക്കാൻ തുടങ്ങണം, നമ്മൾ നമ്മുടെ രാജ്യത്തെ ഭാരതം എന്ന് വിളിക്കുകയും അത് മറ്റുള്ളവർക്ക് വിശദീകരിച്ച് കൊടുക്കുകയും വേണം, അദ്ദേഹം പറഞ്ഞു.

RSS Chief Mohan Bhagwat: 'ഇന്ത്യ' എന്നതിന് പകരം 'ഭാരത്' എന്ന വാക്ക് ഉപയോഗിക്കാൻ ശീലിക്കൂ...  ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്

Guwahati: ഇന്ത്യ എന്നതിന് പകരം "ഭാരതം" എന്ന വാക്ക് ഉപയോഗിക്കണമെന്ന് രാഷ്ട്രീയ സ്വയം സേവക് സംഘ് (RSS) മേധാവി മോഹ"ൻ ഭാഗവത് . ഇത് ശീലമാക്കാനും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. ഭാരതമെന്ന പേര് വളരെ പുരാതന കാലം മുതൽ നമ്മുടെ രാജ്യത്ത് പ്രചാരത്തിലുണ്ടെന്നും അത് ഭാവിയിലും തുടരണമെന്നും അദ്ദേഹം പറഞ്ഞു. 

Also Read:  One Nation One Election: പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തിന് വന്‍ തയ്യാറെടുപ്പുകള്‍, സെക്രട്ടറി തലത്തിലെ എല്ലാ ഉദ്യോഗസ്ഥരുടെയും അവധികൾ റദ്ദാക്കി
  
'നൂറ്റാണ്ടുകളായി നമ്മുടെ രാജ്യത്തിന്‍റെ പേര് 'ഭാരതം' എന്നാണ്. ഭാഷ ഏതായാലും ആ പേര് അതേപടി തുടരുന്നു',  ഗുവാഹത്തിയില്‍ നടന്ന  സകൽ ജൈന സമാജ പരിപാടിയിൽ സംസരിക്കവേ ആണ് ആർഎസ്എസ് മേധാവി ഇപ്രകാരം അഭിപ്രായപ്പെട്ടത്. 

'നമ്മുടെ രാജ്യം ഭാരതമാണ്‌, എല്ലാ പ്രായോഗിക മേഖലകളിലും ‘ഇന്ത്യ’ എന്ന വാക്ക് ഉപയോഗിക്കുന്നത് അവസാനിപ്പിച്ച്‌ ഭാരതം എന്ന പേര് ഉപയോഗിക്കാൻ തുടങ്ങണം, അപ്പോൾ മാത്രമേ മാറ്റം വരൂ, നമ്മൾ നമ്മുടെ രാജ്യത്തെ ഭാരതം എന്ന് വിളിക്കുകയും അത് മറ്റുള്ളവർക്ക് വിശദീകരിച്ച് കൊടുക്കുകയും വേണം, അദ്ദേഹം പറഞ്ഞു. 

ഏകീകരണത്തിന്‍റെ ശക്തി ഊന്നിപ്പറഞ്ഞ ഭഗവത്, എല്ലാവരെയും ഒന്നിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന് അഭിപ്രായപ്പെട്ടു. ഇന്ന് ലോകത്തിന് നമ്മെ ആവശ്യമുണ്ട്. നമ്മളില്ലാതെ ലോകത്തിന് മുന്നോട്ട് പോകാന്‍ സാധിക്കില്ല, യോഗയിലൂടെ നമ്മള്‍ ലോകത്തെ ബന്ധിപ്പിച്ചിരിക്കുന്നു. ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായം ബ്രിട്ടീഷുകാർ മാറ്റിസ്ഥാപിച്ചുവെന്നും ഇപ്പോള്‍ നടപ്പാക്കുന്ന പുതിയ വിദ്യാഭ്യാസ നയം കുട്ടികളിൽ രാജ്യസ്നേഹം വർദ്ധിപ്പിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇന്ത്യൻ സംസ്‌കാരം, പാരമ്പര്യം, കുടുംബമൂല്യങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികളെ  കൂടുതല്‍ ബോധവാന്മാരാക്കണമെന്നും ആർഎസ്എസ് മേധാവി രക്ഷിതാക്കളോട് അഭ്യർത്ഥിച്ചു. സെപ്റ്റംബര്‍  അവസാനവാരം "അന്താരാഷ്ട്ര ക്ഷമ ദിവസ്"  ആയി ആചരിക്കാനുള്ള അഭ്യർത്ഥന സർക്കാരിനെ അറിയിക്കുമെന്ന് ഭഗവത് പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നേരിടുന്നതിനായി രൂപീകരിച്ച പ്രതിപക്ഷ പാർട്ടികളുടെ സഖ്യത്തിന് ഇന്ത്യ  (Indian National Development Inclusive Alliance - INDIA) എന്നാണ്  പേര് നല്‍കിയിരിയ്ക്കുന്നത്. പ്രതിപക്ഷം തങ്ങളുടെ സഖ്യത്തിന്‍റെ പേര് വെളിപ്പെടുത്തിയതോടെ  ബിജെപിയും കേന്ദ്ര സര്‍ക്കാരും ഈ വാക്ക് ഉപയോഗിക്കരുതെന്ന് അഭിപ്രായപ്പെട്ടു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ)

 

Read More