Home> India
Advertisement

ഔറംഗാബാദ്–ഹൈദരാബാദ് പാസഞ്ചര്‍ ട്രെയിനിന്‍റെ മൂന്നു കോച്ചുകള്‍ പാളം തെറ്റി, ആളപായമില്ല

ഔറംഗബാദ്-ഹൈദരാബാദ് പാസഞ്ചര്‍ ട്രെയിനിന്‍റെ മൂന്നു ബോഗികള്‍ പാളം തെറ്റി. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും യാത്രക്കാർ സുരക്ഷിതരാണെന്നും റെയിൽവെ അധികൃതർ അറിയിച്ചു.

ഔറംഗാബാദ്–ഹൈദരാബാദ് പാസഞ്ചര്‍ ട്രെയിനിന്‍റെ മൂന്നു കോച്ചുകള്‍ പാളം തെറ്റി, ആളപായമില്ല

ഹൈദരാബാദ്: ഔറംഗബാദ്-ഹൈദരാബാദ് പാസഞ്ചര്‍ ട്രെയിനിന്‍റെ മൂന്നു ബോഗികള്‍ പാളം തെറ്റി. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും യാത്രക്കാർ സുരക്ഷിതരാണെന്നും റെയിൽവെ അധികൃതർ അറിയിച്ചു. 

ഇന്ന് പുലർച്ചെ 1.30ന് കർണാടകയിലെ സെക്കന്ദരാബാദ് ഡിവിഷനിൽ കലഗാപൂർ- ബൽകി സ്റ്റേഷനുകൾക്കിടയിലാണ് അപകടമുണ്ടായത്. ഇതേ തുടർന്ന് സതേൺ സെൻട്രൽ റെയിൽവെ മാനേജർ വിനോദ് കുമാർ യാദവ് സ്ഥലത്തെത്തുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. 

മൂന്ന് കോച്ചുകളും എന്‍ജിനുമാണ് പാളംതെറ്റിയത്. അപകടത്തെ തുടര്‍ന്ന് ഹൈദരാബാദ് – പൂര്‍ണ പാസഞ്ചര്‍ തീവണ്ടി പൂര്‍ണമായും ഹൈദരാബാദ് – ഔറംഗബാദ് പാസഞ്ചര്‍ തീവണ്ടി ഭാഗികമായും റദ്ദാക്കി. ഏതാനും തീവണ്ടികള്‍ വഴിതിരിച്ചുവിടുകയും പലതിന്‍റെയും സമയം പുനക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്.

അപകടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാന്‍ റെയില്‍വെ ഹെല്‍പ്പ് ലൈന്‍ ഏര്‍പ്പെടുത്തി. ഹൈദരാബാദ്: 040-23200865, പര്‍ലി: 02446-223540.

Read More