Home> India
Advertisement

ബാങ്ക് വായ്പ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ഊര്‍ജിത് പട്ടേലിനെ ചോദ്യം ചെയ്യും

ബാങ്ക് വായ്പ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ഊര്‍ജിത് പട്ടേലിനെ ചോദ്യം ചെയ്യും

 

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിനെ ചോദ്യം ചെയ്യാനുള്ള തീരുമാനവുമായി പാര്‍ലമെന്‍ററി പാനൽ. തുടര്‍ച്ചയായി നടക്കുന്ന ബാങ്ക് അഴിമതികളിൽ ആർബിഐയുടെ പങ്കിനേക്കുറിച്ച് സംശയം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത്. 

അതേസമയം വിശദീകരണം നൽകാനായി അദ്ദേഹത്തോട് നേരിട്ട് ഹാജരാകാനാണ് നിര്‍ദ്ദേശം. ഇത് സംബന്ധിച്ച് ഊര്‍ജിത് പട്ടേലിന് പാനൽ നോട്ടീസ് അയച്ചു. മെയ്‌ 17ന് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. നോട്ട് നിരോധന സമയത്തും അദ്ദേഹം പാര്‍ലമെന്‍ററി പാനലിന് മുന്‍പില്‍ ഹാജരായിരുന്നു. 

കോൺഗ്രസ് നേതാവ് വീരപ്പ മൊയ്‍ലി അധ്യക്ഷനും മൻമോഹൻ സിംഗ് അംഗവുമായ പാര്‍ലമെന്‍ററി പാനലാണ് ആര്‍ബിഐ ഗവര്‍ണറെ വിളിച്ചുവരുത്തുന്നത്. ബാങ്കുകളുടെ കിട്ടാക്കടത്തെക്കുറിച്ചും റിപ്പോര്‍ട്ട് തേടും. 

അതേസമയം റിസർവ് ബാങ്കിന് പൊതുമേഖലാ ബാങ്കുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോക്കാൻ ആവശ്യമായ അധികാരമില്ലെന്ന് ഊജിത് പട്ടേൽ അടുത്തിടെ പറഞ്ഞിരുന്നു. റിസർവ് ബാങ്ക് ഗവർണർക്ക് എന്ത് അവകാശമാണ് കൂടുതലായി വേണ്ടതെന്ന് അറിയണമെന്ന് സമിതിയുടെ ഒരംഗം അഭിപ്രായപ്പെടുകയുണ്ടായി. 

 

 

Read More