Home> India
Advertisement

ബി.ജെ.പി പരിവര്‍ത്തന്‍ റാലി: യുപിയിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി

നോട്ട് നിരോധനത്തിന് ശേഷം ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചപ്പോഴും സര്‍ക്കാരിനെതിരെ പ്രതിഷേധം ഉയരുന്നു എന്നും മൊബൈല്‍ ആപ്പിന് അംബേദ്കറുടെ പേര് നല്‍കിയതിനെതിരെ എന്തിനാണ് പ്രതിഷേധമുണ്ടായതെന്നും പ്രധാനമന്ത്രി. യു.പിയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ബി.ജെ.പി പരിവര്‍ത്തന്‍ റാലി: യുപിയിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി

ലഖ്‌നൗ: നോട്ട് നിരോധനത്തിന് ശേഷം ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചപ്പോഴും സര്‍ക്കാരിനെതിരെ പ്രതിഷേധം ഉയരുന്നു എന്നും മൊബൈല്‍ ആപ്പിന് അംബേദ്കറുടെ പേര് നല്‍കിയതിനെതിരെ എന്തിനാണ് പ്രതിഷേധമുണ്ടായതെന്നും പ്രധാനമന്ത്രി. യു.പിയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 

ഏതാനും ദിവസം മുമ്പ് നിരവധി ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചുവെന്നും എന്നാല്‍ ഇതിനെതിരെയും പ്രതിഷേധമുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഡിജിറ്റല്‍ പണമിടപാടിനുള്ള ആപ്പിന്, ബാബാസാഹെബ് ഭീംറാവു അംബേദ്കറിനെ അനുസ്മരിച്ച് ഭീം എന്ന പേര് നല്‍കി. എന്നാല്‍ ഈ പേരിനെതിരെ എന്തിനാണ് പ്രതിഷേധം ഉണ്ടായതെന്ന് മനസിലാകുന്നില്ല.

ഇന്ത്യയുടെ വിധിയില്‍ മാറ്റംവരുത്തണമെങ്കില്‍ ആദ്യം ഉത്തര്‍പ്രദേശില്‍ നമ്മള്‍ മാറ്റം കൊണ്ടുവരണം. കഴിഞ്ഞ 14 വര്‍ഷമായി യുപിയില്‍ വികസനമില്ല. വികസനമാണ് ഉത്തര്‍പ്രദേശില്‍ ബി.ജെ.പി ലക്ഷ്യംവയ്ക്കുന്നത്. 

14 വര്‍ഷത്തിന് ശേഷം യു.പിയില്‍ ബി.ജെ.പി അധികാരത്തിലെത്തുമെന്നും തെരഞ്ഞെടുപ്പില്‍ ആരാണ് ജയിക്കുന്നതെന്ന് കണക്കുകൂട്ടേണ്ട ആവശ്യമില്ലെന്നും മോദി പറഞ്ഞു. വാജ്പേയിയെ പോലുള്ള നേതാക്കളുടെ കഠിനാധ്വാനമാണ് ഉത്തർപ്രദേശിൽ ബിജെപിയുടെ അടിത്തറയെന്ന് മോദി പറഞ്ഞു. 

Read More