Home> India
Advertisement

ഹണിപ്രീത് ഇന്‍സാന്‍ ഇന്ന് കീഴടങ്ങുമെന്ന് സൂചന

ബലാത്സംഗക്കേസില്‍ 20 വര്‍ഷത്തേക്ക് ജയില്‍ശിക്ഷ വിധിക്കപ്പെട്ട ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന്‍റെ വളര്‍ത്തുപുത്രി ഇന്ന് കോടതിയില്‍ കീഴടങ്ങുമെന്ന് സൂചന. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലാകും ഹണിപ്രീത് കീഴടങ്ങുകയെന്നാണ് റിപ്പോര്‍ട്ട്.

ഹണിപ്രീത് ഇന്‍സാന്‍ ഇന്ന് കീഴടങ്ങുമെന്ന് സൂചന

ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ 20 വര്‍ഷത്തേക്ക് ജയില്‍ശിക്ഷ വിധിക്കപ്പെട്ട ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന്‍റെ വളര്‍ത്തുപുത്രി ഇന്ന് കോടതിയില്‍ കീഴടങ്ങുമെന്ന് സൂചന. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലാകും ഹണിപ്രീത് കീഴടങ്ങുകയെന്നാണ് റിപ്പോര്‍ട്ട്. 

ഹണിപ്രീതിന്‍റെ അഭിഭാഷകന്‍ പ്രദീപ് കുമാര്‍ ആര്യ ഇക്കാര്യം സ്ഥിരീകരിച്ചു. ഹണിപ്രീത് ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍  മറ്റ് പോംവഴികളില്ലെന്നും കീഴടങ്ങുന്നതാണ് നല്ലതെന്നും തന്‍റെ കക്ഷിയെ അറിയിച്ചിരുന്നതായി പ്രദീപ് കുമാര്‍ സീ ന്യൂസിനോട് പറഞ്ഞു. 

ഹണിപ്രീതിനായുള്ള തിരച്ചില്‍ ഹരിയാന പോലീസ് ഊര്‍ജിതമാക്കിയിരുന്നു. കഴിഞ്ഞ ദിവസം സൗത്ത് ഡല്‍ഹിയിലും ഹണിപ്രീതിനെ അന്വേഷിച്ച് പോലീസ് എത്തിയിരുന്നു. പലയിടങ്ങളില്‍ റെയ്ഡും നടത്തി. ദേരാ സച്ഛാ സൗദ് തലവന്‍ ഗുര്‍മീത് റാം റഹീമിനെതിരെ കോടതിവിധി വന്നതിനെ തുടര്‍ന്ന് സിര്‍സ, പഞ്ച്കുല തുടങ്ങിയിടങ്ങളില്‍ അക്രമം അഴിച്ചുവിട്ടതില്‍ മുഖ്യപ്രതിയാണ് ഹണിപ്രീത്. 43 പേര്‍ക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

Read More