Home> India
Advertisement

ജമ്മു കശ്മിരില്‍ പാക് ചാരന്‍ പിടിയില്‍ ; സിം കാര്‍ഡുകളും ഭൂപടവും പിടിച്ചെടുത്തു

ജമ്മു കശ്മിരിലെ സാംബാ സെക്ടറില്‍ നിന്നും പാക്ക് ചാരനെ പിടികൂടി. ബോധ് രാജ് എന്ന് പേരുള്ള ചാരനെ ആണ് സൈന്യം പിടികൂടിയത്. ഇയാളില്‍ നിന്നും പാക് സിംകാര്‍ഡുകളും സുരക്ഷാ സേനയെ എവിടെയൊക്കെ വിന്യസിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന ഭൂപടവും കണ്ടെടുത്തു.

ജമ്മു കശ്മിരില്‍ പാക് ചാരന്‍ പിടിയില്‍ ; സിം കാര്‍ഡുകളും ഭൂപടവും പിടിച്ചെടുത്തു

ശ്രീനഗര്‍: ജമ്മു കശ്മിരിലെ സാംബാ സെക്ടറില്‍ നിന്നും പാക്ക് ചാരനെ പിടികൂടി. ബോധ് രാജ് എന്ന് പേരുള്ള ചാരനെ ആണ് സൈന്യം പിടികൂടിയത്. ഇയാളില്‍ നിന്നും പാക് സിംകാര്‍ഡുകളും സുരക്ഷാ സേനയെ എവിടെയൊക്കെ വിന്യസിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന ഭൂപടവും കണ്ടെടുത്തു.


ഇന്നലെ രാത്രി അതിര്‍ത്തിയിലുണ്ടായ ആക്രമണത്തില്‍ ഏഴ് പാക്ക് സൈനീകരും ഒരു ഭീകരനും കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരത്തിലൊരു ആക്രമണം നടന്നിട്ടില്ലെന്ന് പാകിസ്താന്‍ വാദിച്ചു. ഇന്ത്യയുടെ അതിര്‍ത്തി സുരക്ഷസേന ജവാന്‍ ഗുര്‍നാം സിങ്ങിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്നാണു ബിഎസ്എഫ് തിരിച്ചടിച്ചത്. 

ഹിരാനഗര്‍ മേഖലയിലെ ബോബിയ പോസ്റ്റിന് നേരെയുണ്ടായ വെടിവെയ്പ്പില്‍ ഒരു ബിഎസ്ഫ് ജവാന് പരുക്കേറ്റു. ജവാന്‍റെ നില ഗുരുതരമായി തുടരുകയാണ്. തുടര്‍ന്ന് ബിഎസ്എഫ് നടത്തിയ പ്രത്യാക്രമണത്തില്‍ ഒരു പാകിസ്താനി റേഞ്ചര്‍ കൊല്ലപ്പെട്ടിരുന്നു. നിയന്ത്രണ രേഖ മറികടന്നുള്ള ഇന്ത്യന്‍ സൈനിക പ്രത്യാക്രമണത്തിന് ശേഷം 32 തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.

Read More