Home> India
Advertisement

ജമ്മുകശ്മീരിലെ പൂഞ്ചില്‍ പാക്‌ പ്രകോപനം

കശ്മീരില്‍ വീണ്ടും പാക് പ്രകോപനം. വെള്ളിയാഴ്ച രാവിലെ ജമ്മുകശ്മീരിലെ പൂഞ്ചില്‍ യാതൊരു പ്രകോപനവും കൂടാതെ പാക്കിസ്ഥാന്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സൈനിക വക്താവ് അറിയിച്ചു. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിക്കുന്നു. അതിര്‍ത്തിയില്‍ വെടിവയ്പ് തുടരുകയാണെന്നും സൈനിക വക്താവ് കൂട്ടിച്ചേര്‍ത്തു.

ജമ്മുകശ്മീരിലെ പൂഞ്ചില്‍ പാക്‌ പ്രകോപനം

പൂഞ്ച്‍: കശ്മീരില്‍ വീണ്ടും പാക് പ്രകോപനം. വെള്ളിയാഴ്ച രാവിലെ ജമ്മുകശ്മീരിലെ പൂഞ്ചില്‍ യാതൊരു പ്രകോപനവും കൂടാതെ പാക്കിസ്ഥാന്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സൈനിക വക്താവ് അറിയിച്ചു. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിക്കുന്നു. അതിര്‍ത്തിയില്‍ വെടിവയ്പ് തുടരുകയാണെന്നും സൈനിക വക്താവ് കൂട്ടിച്ചേര്‍ത്തു.

വ്യാഴാഴ്ച ജമ്മുകശ്മീരിലെ നൗഷേരയില്‍ ഉണ്ടായ പാക് വെടിവയ്പില്‍ ഒരാള്‍ മരിച്ചിരുന്നു. പ്രദേശവാസിയായ സ്ത്രീയാണ് മരിച്ചത്. സംഭവത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാജോരി ജില്ലയിലും പാക്കിസ്ഥാന്‍ ശക്തമായ ആക്രമണം നടത്തിയിരുന്നു. അതിര്‍ത്തിയില്‍ കഴിഞ്ഞ വര്‍ഷം പാക്കിസ്ഥാന്‍ 228 തവണയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് അതേസമയം ഈ വര്‍ഷം ഒക്ടോബര്‍ വരെ 503 തവണ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.

Read More