Home> India
Advertisement

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; ഒരു മരണം, മൂന്ന് പേര്‍ക്ക് പരിക്ക്

അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്‍റെ പ്രകോപനം തുടരുന്നു. കശ്മീരിലെ സാമ്പ ജില്ലയിലെ രാംഗഡ് സെക്ടറില്‍ പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ 16 വയസുകാരി കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; ഒരു മരണം, മൂന്ന് പേര്‍ക്ക് പരിക്ക്

ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാക് സൈന്യത്തിന്‍റെ പ്രകോപനം തുടരുന്നു. കശ്മീരിലെ സാമ്പ ജില്ലയിലെ രാംഗഡ് സെക്ടറില്‍ പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ 16 വയസുകാരി കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

fallbacks
Courtesy: Twitter/ ANI

പുലര്‍ച്ചെ അഞ്ച് മണിമുതലാണ് പാക്ക് സൈന്യം വെടിവയ്പ്പ് തുടങ്ങിയത്. രജൗരി, ആര്‍ എസ് പുര, സാമ്പാ, റാംഗഡ്, അര്‍ണിയ സെക്ടറിലുമാണ് പാക്ക് പ്രകോപനമുണ്ടായത്. ജെര്‍ദയില്‍ പാക്ക് സൈന്യം നടത്തിയ ആക്രണത്തിലാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടത്.  ആര്‍ എസ് പുര സെക്ടറിലുണ്ടായ വെടിവയ്പ്പിലാണ് മൂന്ന് ഗ്രാമീണാര്‍ക്ക് പരിക്കേറ്റത്.

ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുന്നതായി ബിഎസ്എഫ് പറഞ്ഞു. അതേസമയം രജൗരി ജില്ലയിലെ നൗഷാര സെക്ടറില്‍ ഏറ്റുമുട്ടല്‍ നടന്നു. വന്‍ തോതിലുള്ള ഷെല്ലാക്രമണവും വെടിവയ്പും നടന്നതായാണ് സൂചന.

Read More