Home> India
Advertisement

പാക്കിസ്ഥാൻ ഇപ്പോള്‍ 'ടെററിസ്ഥാൻ': യുഎന്‍ പൊതുസഭയില്‍ തുറന്നടിച്ച്‌ ഇന്ത്യ

ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യക്കെതിരെ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് കടുത്ത പ്രതികരണം നല്കി യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ഈനം ഗംഭീർ.

പാക്കിസ്ഥാൻ ഇപ്പോള്‍ 'ടെററിസ്ഥാൻ': യുഎന്‍ പൊതുസഭയില്‍ തുറന്നടിച്ച്‌ ഇന്ത്യ

ന്യൂഡല്‍ഹി: ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യക്കെതിരെ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് കടുത്ത പ്രതികരണം നല്കി യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ഈനം ഗംഭീർ.

പാക്കിസ്ഥാന്‍ ഇപ്പോൾ 'ടെററിസ്ഥാൻ' ആണെന്ന് യുഎൻ പൊതുസഭയിൽ ഈനം ഗംഭീർ പറഞ്ഞു. <

>

ചരിത്രപരമായി നോക്കിയാലും പാക്കിസ്ഥാൻ ഭീകരവാദവുമായി ബന്ധപ്പെട്ടിരിക്കുകയാണെന്ന്‍ വ്യക്തമാകും. ശുദ്ധമായ ഭീകരതയ്ക്ക് വേണ്ടിയുള്ള ഗവേഷണം നടത്തുകയാണ് അവർ. ആഗോള തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയും കയറ്റി അയയ്ക്കുകയുമാണ് പാക്കിസ്ഥാനെന്നും ഈനം ഗംഭീർ പറഞ്ഞു. 

ഇന്ത്യയ്ക്കെതിരെയുള്ള പാക്ക് പ്രധാനമന്ത്രി ഷഹീദ് കഖാൻ അബ്ബാസിയുടെ പ്രസ്താവനകൾക്കുള്ള മറുപടിയായിട്ടാണ് യുഎന്നിൽ ഇന്ത്യ ആഞ്ഞടിച്ചത്.

ഐക്യരാഷ്ട്ര സഭ ഭീകരസംഘടന പട്ടികയിൽ ഉൾപ്പെടുത്തിയ ലഷ്കറെ തൊയിബയുടെ തലവൻ ഹാഫിസ് മുഹമ്മദ് സയിദ് ഇപ്പോൾ പാക്കിസ്ഥാനിലെ രാഷ്ട്രീയകക്ഷി നേതാവാണെന്നുള്ള കാര്യവും ഈനം സഭയില്‍ പരാമര്‍ശിച്ചു.

ഭീകരർക്ക് രാഷ്ട്രീയ പാർട്ടികളാൽ സുരക്ഷ നൽകുകയും രാജ്യാന്തര ഭീകരനേതാക്കളെ സംരക്ഷിക്കുകയാണ് തങ്ങളുടെ ഭീകരവിരുദ്ധ പ്രവർത്തനങ്ങളിലൂടെ പാക്കിസ്ഥാൻ ചെയ്യുന്നതെന്നും ഇന്ത്യ ആരോപിച്ചു.

ജമ്മു കശ്മീർ എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരിക്കുമെന്നത് പാക്കിസ്ഥാൻ ഒരിക്കലും മറക്കരുത്. സ്വന്തം രാജ്യത്ത് ഭീകരരെ വളർത്തിയ പാക്കിസ്ഥാൻ ഇപ്പോൾ അതിനെതിരെ സംസാരിക്കുകയാണ്. ഭീകരരും സംഘടനകളും ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും ചെലവുകളെക്കുറിച്ചും വരെ അവർ സംസാരിക്കുന്നു.

കാശ്മീരില്‍ ഐക്യരാഷ്ട്ര സംഘടന പ്രത്യേക സംഘത്തെ നിയമിക്കണമെന്നും അവിടുത്തെ ജനങ്ങളുടെ സമരത്തെ ഇന്ത്യ അടിച്ചമര്‍ത്തുകയാണെന്നും ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹിദ് ഖഘാന്‍ അബ്ബാസി ആരോപിച്ചിരുന്നു.

അതിര്‍ത്തി കടന്നുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങളിലൂടെ ഇന്ത്യയുടെ അഖണ്ഡതയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ഒരിക്കലും വിലപ്പോകില്ലെന്നും ഈനം സൂചിപ്പിച്ചു.

Read More