Home> India
Advertisement

കശ്മീരിലെ പൂഞ്ച് സെക്ടറില്‍ പാക് ആക്രമണം; 5 തദ്ദേശവാസികള്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തി പാകിസ്ഥാന്‍. പാക് സൈന്യം ജനവാസമേഖലയില്‍ നടത്തിയ ആക്രമണത്തില്‍ 5 ഗ്രാമീണര്‍ കൊല്ലപ്പെട്ടു. കൂടാതെ രണ്ട് പേര്‍ക്ക് പരുക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നല്‍കി. മരിച്ചവര്‍ 5 പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ജമ്മു കശ്മീര്‍ ഡിജിപി എസ്പി വായിദ് ആണ് ഇക്കാര്യം ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിച്ചത്.

കശ്മീരിലെ പൂഞ്ച് സെക്ടറില്‍ പാക് ആക്രമണം; 5 തദ്ദേശവാസികള്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തി പാകിസ്ഥാന്‍.  പാക് സൈന്യം ജനവാസമേഖലയില്‍ നടത്തിയ ആക്രമണത്തില്‍ 5 ഗ്രാമീണര്‍ കൊല്ലപ്പെട്ടു. കൂടാതെ രണ്ട് പേര്‍ക്ക് പരുക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ നല്‍കി. മരിച്ചവര്‍ 5 പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ജമ്മു കശ്മീര്‍ ഡിജിപി എസ്പി വായിദ് ആണ് ഇക്കാര്യം ഔദ്യോഗികമായി മാധ്യമങ്ങളെ അറിയിച്ചത്.  

കശ്മീരിലെ ബാലക്കോട്ട് സെക്ടറില്‍ ഇന്നലെ രാത്രി മുതലാണ് ആക്രമണം തുടങ്ങിയത്. വീടിനുമുകളില്‍ പതിച്ച ഷെല്ലാണ് അഞ്ചുപേരുടേയും ജീവനെടുത്തത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. 

അതേസമയം, രാ​​​​ജ്യ​​​​രക്ഷയ്ക്കായി വേ​​​​ണ്ടി​​​​വ​​​​ന്നാ​​​​ൽ സൈ​​​​ന്യം അ​​​​തി​​​​ർ​​​​ത്തി ക​​​​ട​​​​ക്കാ​​​​നും മ​​​​ടി​​​​ക്കി​​​​ല്ലെ​​​​ന്ന് ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രി രാ​​​​ജ്നാ​​​​ഥ് സിം​​​​ഗ് മുന്നറിയിപ്പ് നൽകി ഒരു ദിവസം പിന്നിടുമ്പോഴാണ്‌ പാക് സേനയുടെ ഈ പ്രകോപനം. 

 

 

 

 

Read More