Home> India
Advertisement

ജീവിച്ചിരിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ മുസ്ലിം സ്​ഥാനാര്‍ഥികള്‍ക്ക്​ വോട്ട്​ ചെയ്യുക: ഉവൈസി

കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയെയും കടന്നാക്രമിച്ച്‌ ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി.

ജീവിച്ചിരിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ മുസ്ലിം സ്​ഥാനാര്‍ഥികള്‍ക്ക്​ വോട്ട്​ ചെയ്യുക: ഉവൈസി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെയും ബിജെപിയെയും കടന്നാക്രമിച്ച്‌ ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി.

കൂടുതല്‍ മുസ്ലിങ്ങള്‍ അധികാരത്തില്‍ വന്നാല്‍ മതേതരത്വം ശക്തിപ്പെടുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മഹാരാഷ്ട്രയിലെ ഭിടില്‍ ഒരു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് ആദ്ദേഹം ഇപ്രകാരം പറഞ്ഞത്. ജീവിച്ചിരിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ മുസ്ലിം സ്ഥാനാര്‍ഥിയ്ക്ക് വോട്ട് നല്‍കാനും മുസ്ലിം സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. 

കഴിഞ്ഞ ദിവസം ഉത്തര്‍ പ്രദേശിലെ ഹാപുടില്‍ കാസിം എന്ന് പേരുള്ള ഒരു യുവാവിന്‍റെ ദാരുണ കൊലപാതകവും അദ്ദേഹം പ്രഭാഷണ മധ്യേ സൂചിപ്പിച്ചു. സ്വന്തം വയലില്‍ കൂട്ടുകാരനോട് സംസാരിച്ചിരുന്ന കാസിമിനെ ഗോവധ൦ ആരോപിച്ച് ഒരുപറ്റം ആളുകള്‍ ആക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്തിരുന്നു. 

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുസ്ലിങ്ങള്‍ വെറും വോട്ട് ബാങ്ക് മാത്രമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നേതാക്കള്‍ മതേതരത്വം പ്രസംഗിക്കുന്നത് വെറും നുണയാണെന്നും 70 വര്‍ഷമായി മുസ്ലിങ്ങളെ ഉപയോഗിക്കുക മാത്രമാണ് രാഷ്ട്രീയപാര്‍ട്ടികള്‍ ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു. 

തന്‍റെ പ്രഭാഷണത്തില്‍ കോണ്‍ഗ്രസിനെയും പ്രധാനമന്ത്രിയേയും വിമര്‍ശിക്കാനും അദ്ദേഹം മറന്നില്ല. ഉവൈസിയുടെ പാര്‍ട്ടി മൂലം വോട്ട് നഷ്ടപ്പെടുന്നതായി കോണ്‍ഗ്രസ് ആരോപിക്കുന്നതായും രാഹുല്‍ ഗാന്ധി അമ്പലങ്ങള്‍ കയറിയിറങ്ങിയിട്ടും പരാജയമാണ് ഫലം കിട്ടിയത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രിയുടെ ഫിറ്റ്‌നെസ് വീഡിയോയും ഉവൈസിയുടെ വിമര്‍ശനം ഏറ്റുവാങ്ങി. പാവപ്പെട്ടവര്‍ ഒരു നേരത്തെ ഭക്ഷണം കഴിച്ച് പാറപ്പുറത്ത് കിടന്നുറങ്ങുമ്പോള്‍ താങ്കള്‍ രണ്ടു നേരം സുഭിക്ഷമായി ഭക്ഷണം കഴിച്ചാണ് വ്യായാമം ചെയ്യുന്നത് എന്നും ഉവൈസി കുറ്റപ്പെടുത്തി

 

Read More