Home> India
Advertisement

അരുണാചല്‍ പ്രദേശ് സര്‍ക്കാരിനെ പിരിച്ചുവിട്ട ഗവര്‍ണറുടെ നടപടി നിയമപരമല്ലെന്ന് സുപ്രീം കോടതി

അരുണാചല്‍ പ്രദേശ് സര്‍ക്കാരിനെ പിരിച്ചുവിട്ട ഗവര്‍ണറുടെ നടപടി നിയമപരമല്ലെന്ന് സുപ്രിം കോടതി വിധി. അരുണാചലില്‍ പഴയ കോണ്‍ഗ്രസ് സര്‍ക്കാരിനെ പുന:സ്ഥാപിച്ചു കൊണ്ടാണ് അഞ്ചംഗ സുപ്രിം കോടതി ബെഞ്ചിന്റെ വിധി.നിലവിലെ സർക്കാർ നിയമവിരുദ്ധമാണെന്ന് കോടതി വിധിച്ചു.

അരുണാചല്‍ പ്രദേശ് സര്‍ക്കാരിനെ പിരിച്ചുവിട്ട ഗവര്‍ണറുടെ നടപടി നിയമപരമല്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശ് സര്‍ക്കാരിനെ പിരിച്ചുവിട്ട ഗവര്‍ണറുടെ നടപടി നിയമപരമല്ലെന്ന് സുപ്രിം കോടതി വിധി. അരുണാചലില്‍ പഴയ കോണ്‍ഗ്രസ് സര്‍ക്കാരിനെ പുന:സ്ഥാപിച്ചു കൊണ്ടാണ് അഞ്ചംഗ സുപ്രിം കോടതി ബെഞ്ചിന്റെ വിധി.നിലവിലെ സർക്കാർ നിയമവിരുദ്ധമാണെന്ന് കോടതി വിധിച്ചു. 

സർക്കാരിനെ മറികടന്ന് നിയമസഭാ സമ്മേളനം വിധിച്ച ഗവർണറുടെ നടപടി കോടതി റദ്ദാക്കി. കൂടാതെ മുൻ കോൺഗ്രസ് സർക്കാറിനെ  കോടതി പുന:സ്ഥാപിച്ചു.  സുപ്രീം കോടതി വിധിയോടെ ഉത്തരാഖണ്ഡിന് പിന്നാലെ അരുണാചൽ പ്രദേശിലും ബി.ജെ.പിക്ക് തിരിച്ചടി കിട്ടിയിരിക്കുകയാണ്.

കഴിഞ്ഞ ഡിസമ്പര്‍ 16ന് 21 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂറുമാറി 11 ബി.ജെ.പി എം.പിമാര്‍ക്കും രണ്ടു സ്വതന്ത്രന്മാര്‍ക്കുമൊപ്പം ചേര്‍ന്ന് സ്പീക്കറെ ഇംപീച് ചെയ്തതാണ് അരുണാചലില്‍ പ്രതിസന്ധിയുണ്ടാക്കിയത്. 

സ്പീക്കറുടെ അനുമതിയില്ലായെ ഗവര്‍ണര്‍ ഇതിനായി നിയമസഭക്ക് പുറത്ത് ഒരു ഹോട്ടലില്‍ നിയമസഭാസമ്മേളനം വിളിച്ചുചേര്‍ക്കുകയായിരുന്നു. എന്നാല്‍, മുഖ്യമന്ത്രിയും 27 കോണ്‍ഗ്രസ് എം.എല്‍.എമാരും ഭരണഘടനാവിരുദ്ധമാണെന്ന് കുറ്റപ്പെടുത്തി നടപടി ബഹിഷ്കരിച്ചു.

Read More