Home> India
Advertisement

"പ്രിയങ്ക വിവാദം" കൊഴുക്കുന്നു.... മന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം..

ലോക്സഭാ തിരഞ്ഞെടുപ്പിന് വെറും മാസങ്ങള്‍ മാത്രം ശേഷിക്കേ, പ്രിയങ്ക ഗാന്ധി നടത്തിയ രാഷ്ട്രീയ പ്രവേശം രാജ്യത്തെ മുഖ്യ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളുടെ ഉറക്കം കെടുത്തിയിരിയ്കുകയാണ് എന്നത് വ്യക്തം.

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് വെറും മാസങ്ങള്‍ മാത്രം ശേഷിക്കേ, പ്രിയങ്ക ഗാന്ധി നടത്തിയ രാഷ്ട്രീയ പ്രവേശം രാജ്യത്തെ മുഖ്യ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളുടെ ഉറക്കം കെടുത്തിയിരിയ്കുകയാണ് എന്നത് വ്യക്തം. 

വിമര്‍ശനങ്ങളും അനുകൂല പ്രസ്താവനകളുമായി നിരവധി നേതാക്കള്‍ രംഗത്തെത്തി. എന്നാല്‍,  ബീഹാറില്‍നിന്നുള്ള ബിജെപി മന്ത്രിയുടെ പ്രസ്താവന പുതിയ കടുത്ത വിവാദത്തിന് വഴി തെളിച്ചിരിയ്ക്കുകയാണ്. 

ബീഹാര്‍ കോണ്‍ഗ്രസും ആര്‍ജെഡിയും മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരിയ്ക്കുകയാണ്. ഇരു പാര്‍ട്ടികളിളേയും മുതിര്‍ന്ന നേതാക്കള്‍ മുഖ്യമന്ത്രിയോട് മന്ത്രിയുടെ രാജി ആവശ്യപ്പെട്ടിരിയ്ക്കുകയാണ്. 

അതേസമയം, ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയുടെ വക്താവ് വിനോദ് നാരായണ്‍ ഝായുടെ പ്രസ്താവനയെ നിന്ദിച്ചു. സൗന്ദര്യം ഉള്ളതുകൊണ്ടു മാത്രമാണോ ബിജെപിയില്‍ വനിതാ നേതാക്കള്‍ക്ക് സ്ഥാനമുള്ളത് എന്നും അദ്ദേഹം ചോദിച്ചു. 

സൗന്ദര്യം ഉള്ളതുകൊണ്ട് മാത്രം വോട്ട് ലഭിക്കില്ല എന്നായിരുന്നു ബിഹാറിലെ ബി.ജെ.പി മന്ത്രി വിനോദ് നാരായണ്‍ ഝായുടെ പ്രസ്താവന. സൗന്ദര്യം ഉള്ളതുകൊണ്ടാണ് പ്രിയങ്കയ്ക്ക് പാര്‍ട്ടിയില്‍ സ്ഥാനം ലഭിച്ചതെന്നും, സൗന്ദര്യമല്ലാതെ രാഷ്ട്രീയധാരണ പ്രിയങ്കയ്ക്കില്ല എന്നും വിനോദ് നാരായണ്‍ പറഞ്ഞു. 
കൂടാതെ, സൗന്ദര്യം വോട്ടാകില്ലെന്നും ഭൂമി കുംഭകോണത്തില്‍ ആരോപണവിധേയനായ റോബര്‍ട്ട് വാദ്രയുടെ ഭാര്യയാണ് പ്രിയങ്ക ഗാന്ധിയെന്നും തന്‍റെ പ്രസ്താവനയില്‍ മാപ്പു പറയില്ലെന്നും ഝാ വ്യക്തമാക്കി

ഭാരതത്തിന്‍റെ ഉരുക്കു വനിത ഇന്ദിരാഗാന്ധിയുടെ കൊച്ചുമകള്‍ പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശം രാഷ്ട്രീയ നേതാക്കളുടെ ഉറക്കം കെടുത്തിയിരിയ്ക്കുകയാണ് എന്നത് വ്യക്തം. പ്രിയങ്ക സ്ഥാനമേറ്റെടുക്കുന്നതിന് മുന്‍പേ ഒന്നിന് പിറകേ ഒന്നായി എതിര്‍പാര്‍ട്ടികള്‍ വിവാദ പ്രസ്താവനകള്‍ക്ക് തിരികൊളുത്തിയിരിയ്കുകയാണ്. 

അതേസമയം, ബിജെപിയിലെ ഒട്ടു മിക്ക നേതാക്കളും പരാമര്‍ശവുമായി രംഗത്തെത്തിയിരുന്നു എന്നതും ശ്രദ്ധേയമായി. അതില്‍ സ്പീക്കര്‍ സുമിത്ര മഹാജന്‍ നടത്തിയ പ്രസ്താവന വനിതാ നേതാവെന്ന നിലയില്‍ നിന്ദനീയം തന്നെ. 
  
കോണ്‍ഗ്രസ്‌ അവസാന തുറുപ്പ് പുറത്തെടുത്തു... പ്രിയങ്കയ്ക്കും കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ കഴിയില്ല... എന്നെല്ലാം പരിഹസിക്കുമ്പോള്‍ എതിര്‍പാര്‍ട്ടിക്കാരുടെ ഉള്ളിലെ ആശങ്കയാണ് വെളിപ്പെടുന്നത് എന്നത് വാസ്തവം തന്നെ...

 

 

Read More