Home> India
Advertisement

ഉമ്മന്‍ചാണ്ടിയെത്തി... ആന്ധ്ര കോണ്‍ഗ്രസ്‌ ആവേശത്തില്‍

കോണ്‍ഗ്രസ്‌ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കേരള രാഷ്ട്രീയത്തിലെ ചാണക്യന്‍ ആന്ധ്രയില്‍.

ഉമ്മന്‍ചാണ്ടിയെത്തി... ആന്ധ്ര കോണ്‍ഗ്രസ്‌ ആവേശത്തില്‍

വിജയവാഡ: കോണ്‍ഗ്രസ്‌ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കേരള രാഷ്ട്രീയത്തിലെ ചാണക്യന്‍ ആന്ധ്രയില്‍. 

പാര്‍ട്ടി വിട്ട നേതാക്കളെയും അനുയായികളെയും കോണ്‍ഗ്രസിലേക്ക് മടക്കിക്കൊണ്ടെത്തിക്കുകയെന്ന ചുമതലയാണ് ദേശീയ നേതൃത്വ൦ ഉമ്മന്‍ ചാണ്ടിക്ക് നല്‍കിയിരിക്കുന്നത്. ലക്ഷ്യം മുന്‍നിര്‍ത്തി ഉമ്മന്‍ ചാണ്ടി തന്‍റെ ആന്ധ്രാപര്യടനം ആരംഭിച്ചിരിക്കുകയാണ്. 

കേരള രാഷ്ട്രീയത്തില്‍ അടവുകള്‍ പയറ്റിത്തെളിഞ്ഞ ഉമ്മന്‍ചാണ്ടിയില്‍ പൂര്‍ണ്ണ വിശ്വാസത്തോടെയാണ് ദേശീയ നേതൃത്വ൦ ആന്ധ്രയുടെ ചുമതല ഏല്‍പ്പിച്ചത്. ഉമ്മന്‍ചാണ്ടിയുടെ തുടക്കം വിജയമെന്നുവേണം കരുതാന്‍. 
മുന്‍ മുഖ്യമന്ത്രിയും സ്പീക്കറുമായിരുന്ന എന്‍ കിരണ്‍കുമാര്‍ റെഡ്ഡി കോണ്‍ഗ്രസില്‍ ഈ ആഴ്ച തിരികെയെത്തുമെന്നാണ് സൂചന.  

സംസ്ഥാനത്തെ കോണ്‍ഗ്രസ്‌ പാര്‍ട്ടിയെ അടിമുടി ശക്തിപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് ഉമ്മന്‍ചാണ്ടി. പാര്‍ട്ടിയെ സംബന്ധിക്കുന്ന ചെറിയ കാര്യങ്ങളില്‍ പോലും അദ്ദേഹം ഇടപെടുന്നുണ്ട്. ഇത് പ്രവര്‍ത്തകരില്‍ തികഞ്ഞ ആവേശമാണ് ഉണര്‍ത്തുന്നത്. തുകഞ്ഞ  ത്രമല്ല ഉമ്മന്‍ ചാണ്ടി ആന്ധ്ര രാഷ്ട്രീയത്തില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഓരോ കാര്യങ്ങളിലും അദ്ദേഹം ഇടപെടുന്ന കാഴ്ചയാണിപ്പോള്‍. പ്രവര്‍ത്തകര്‍ ആവശേത്തിലാണെന്നാണ് റിപ്പോര്‍ട്ട്.

2019 ല്‍ ലോകസഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമാസഭ തെരഞ്ഞെടുപ്പും നടക്കുന്ന ആന്ധ്രയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ടത് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വളരെയേറെ ആവശ്യവുമാണ്. പാര്‍ട്ടി  പ്രവര്‍ത്തനത്തിന് പുതിയ രൂപം നല്‍കുകയാണ് ഉമ്മന്‍ ചാണ്ടി ഇപ്പോള്‍.  പര്ര്ടിയെ വിവിധ തലങ്ങളിയി വിഭജിച്ചാണ് ഉമ്മന്‍ചാണ്ടിയുടെ നീക്കം 
 
കഴിവതും പ്രവര്‍ത്തകരെ നേരില്‍ കാണുകയാണ് ഉമ്മന്‍ചാണ്ടി ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. പല പ്രദേശങ്ങളിലും പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ നിന്ന് അകന്നിട്ടുണ്ട്. അവരെ തിരിച്ചുകൊണ്ടുവരികയാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. കൂടാതെ ജില്ലാതല അവലോകന യോഗങ്ങള്‍ നടത്തി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കുകയും ചെയ്യുന്നുണ്ട്. 

കോണ്‍ഗ്രസിന് ഏറെ വളക്കൂറുള്ള മണ്ണായിരുന്നു ആന്ധ്ര. ഇപ്പോള്‍ ചന്ദ്രബാബു നായിഡുവിന്‍റെ ടിഡിപിയാണ് ഭരിക്കുന്നത്. രാജ്യത്ത് മതേതരത്വ സര്‍ക്കാരിന് തിരിച്ചെത്താന്‍ വഴിയൊരുക്കുകയാണ് കോണ്‍ഗ്രസിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

 

 

Read More